അടിച്ച് തകർത്ത് ഗെയിലും ഹെറ്റ്മ്യറും; വെസ്റ്റിന്‍ഡീസിന് കൂറ്റൻ സ്കോർ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി വെസ്റ്റിൻഡീസ്. യുഎഇക്കെതിരെ നടന്ന മത്സരത്തിൽ 4 വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റിന്‍ഡീസ് 357 റണ്‍സ് നേടി. വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയിലും ഷിമ്രോണ്‍ ഹെറ്റ്മ്യറും സെഞ്ച്വറി നേടി.
തുടക്കത്തിലേ 31 റണ്‍സ് നേടിയ എവിന്‍ ലൂയിസിനെ നഷ്ടപ്പെട്ടെങ്കിലും തുടർന്നെത്തിയ ഹെറ്റ്മ്യറിനെ കൂട്ട് പിടിച്ച് തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഗെയ്ൽ കാഴ്ചവെച്ചത്. ഗെയില്‍ 78 പന്തില്‍ സെഞ്ച്വറി പൂർത്തിയാക്കി. 91 പന്തില്‍ 11 സിക്സുകളുടെയും 7 ബൗണ്ടറികളുടെയും സഹായത്തോടെ ക്രിസ് ഗെയില്‍ 123 റണ്‍സ് നേടി പുറത്തായി.
ഗെയിൽ പുറത്തായശേഷമാണ് ഹെറ്റ്മ്യര്‍ ആക്രമണ ചുമതല ഏറ്റെടുത്തത്. 93 പന്തില്‍ 14 ബൗണ്ടറിയും 4 സിക്സും അടക്കം 127 റണ്‍സ് നേടിയാണ് ഹെറ്റ്മ്യര്‍ പുറത്തായത്.
https://www.facebook.com/Malayalivartha






















