നിദാഹസ് ട്രോഫി: ഇന്ത്യയ്ക്ക് ബാറ്റിംഗ്; തുടക്കം തകർച്ചയോടെ

നിദാഹസ് ട്രോഫിയുടെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാൽ ഇന്ത്യയുടെ തുടക്കം ശുഭകരമായിരുന്നില്ല. റൺസൊന്നും എടുക്കാതെ ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായി.
പിന്നാലെ എത്തിയ റെയ്ന ഒരു റൺസെടുത്ത് മടങ്ങിയതോടെ ഇന്ത്യ തകർന്നു. എന്നാൽ കരുതലോടെ കളിച്ച് ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റാനുള്ള ശ്രമത്തിലാണ് ശിഖർ ധവാനും മനീഷ് പാണ്ഡെയും. പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാൽ ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍,വിജയ് ശങ്കര്‍ എന്നിവർ ടീമിൽ ഇടം നേടി.വിജയ് ശങ്കറിന്റെ ആദ്യ ട്വന്റി 20 യാണ് ഇന്ന് നടക്കുന്നത്.
ഒടുവിൽ വിവരം കിട്ടുമ്പോൾ 10 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ധവാൻ (45) പാണ്ഡെ (25) എന്നിവരാണ് ക്രീസിൽ.
https://www.facebook.com/Malayalivartha






















