തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി റോസ് ടെയിലർ; ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് മികച്ച വിജയം

ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റൻ സ്കോർ റോസ് ടെയിലറിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന്റെ സഹായത്തോടെ ന്യൂസീലൻഡ് മറികടക്കുകയായിരുന്നു. 181 റൺസ് നേടിയ ടെയിലർ പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബ്രെയ്‌സ്റ്റോയുടേയും ജോറൂട്ടിന്റേയും സെഞ്ച്വറിയുടെ മികവിൽ 9 വിക്കറ്റ് നഷ്ടത്തിൽ 335 റൺസ് നേടി. ബ്രെയ്‌സ്റ്റോ 106 പന്തില്‍ 14 ബൗണ്ടറിയും ഏഴ് സിക്‌സും സഹിതം 138 റണ്‍സ് എടുത്തപ്പോള്‍ ജോറൂട്ട് 101 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 102 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കീവിസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ട് റൺസ് എടുക്കുന്നതിനിടെ രണ്ട് മുൻ നിര താരങ്ങളെ നഷ്ടമായ കീവിസിനെ റോസ് ടെയിലറാണ് മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ടെയിലറുടെ മികവിൽ 3 പന്തുകള്‍ ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലൻഡ് ലക്ഷ്യം മറികടന്നു.
147 പന്തില്‍ 17 ഫോറും ആറ് സിക്‌സും സഹിതമാണ് ടെയിലർ 181 റൺസ് നേടിയത്. റോസ് ടെയിലറിനു പുറമേ ടോം ലാഥം(71), കെയിന്‍ വില്യംസണ്‍(45) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. ജയത്തോടെ പരമ്പരയിൽ ഇരുവരും 2-2ന് തുല്യനിലയിലെത്തി. നിര്‍ണായകമായ അവസാന മത്സരം പരമ്പര വിജയികളെ തീരുമാനിക്കും.
https://www.facebook.com/Malayalivartha






















