മറ്റൊരു ഓസ്‌ട്രേലിയൻ താരത്തിനും പിഴ ശിക്ഷ വിധിച്ച് ഐസിസി

ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിനിടെ നടന്ന മോശം പെരുമാറ്റത്തിന് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറിന് ഐസിസി പിഴ ശിക്ഷ വിധിച്ചു. കളികഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് പോകുമ്പോൾ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡീകോക്കുമായി ഡേവിഡ് വാർണർ വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. സഹ താരങ്ങൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
കുറ്റം സമ്മതിച്ച വാർണർക്ക് പിഴയായി 3 ഡീമെറിറ്റ് പോയിന്റും മാച്ച് ഫീസിന്റെ 75 ശതമാനവുമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. നേരത്തെ ഓസീസ് സ്പിന്നർ നഥാന്‍ ലയണിനെതിരെയും ഐസിസി നടപടി സ്വീകരിച്ചിരുന്നു. എബി ഡിവില്ലിയേഴ്സിനെ റണ്‍ഔട്ട് ആക്കിയ ശേഷം താരത്തിന്റെ നെഞ്ചിലേക്ക് പന്ത് ഇട്ടതിനായിരുന്നു നടപടി. 50 ശതമാനം മാച്ച് ഫീയും 2 ഡീ മെറിറ്റ് പോയിന്റുമായിരുന്നു ലയണിനുള്ള ശിക്ഷ.
അതേസമയം ഡേവിഡ് വാർണറിനൊപ്പം ഡീകോക്കിനും ലെവല്‍ ഒന്ന് അനുസരിച്ചുള്ള നടപടിയുണ്ടാകും. എന്നാൽ ഡിക്കോക്കിനെതിരെ ചുമത്തിയ കുറ്റങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കൻ ടീം മാനേജ്മെന്റ് രംഗത്തെത്തി.
https://www.facebook.com/Malayalivartha






















