പുതുക്കിയ ഗ്രേഡുമായി ബിസിസിഐ; എ പ്ലസ് ഗ്രേഡിലുള്ളവർക്ക് പ്രതിഫലം 7 കോടി

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്ക് പുതുതായി എ പ്ലസ് ഗ്രേഡ് കൂടി പ്രഖ്യാപിച്ച് ബിസിസിഐ. ഈ ഗ്രേഡിലുള്ളവർക്ക് പ്രതിഫലമായി 7 കോടി രൂപ ലഭിക്കും. എ പ്ലസ്, എ, ബി, സി എന്നീ ഗ്രേഡുകളിലാണ് കളിക്കാരെ തരം തിരിച്ചിരിക്കുന്നത്.
വിരാട് കൊഹ്‌ലി, രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ എന്നിവരാണ് എ പ്ലസ് ഗ്രേഡിലുള്ളവർ. മുന്‍ നായകന്‍ എംഎസ് ധോണിയ്ക്ക് എപ്ലസ് ഗ്രേഡില്‍ ഇടം കണ്ടെത്താനായില്ല. ധോണി എ ഗ്രേഡിലാണ്.എ ഗ്രേഡിലുളള കളിക്കാര്‍ക്ക് അഞ്ച് കോടി രൂപയും ബി ഗ്രേഡിലുളള കളിക്കാര്‍ക്ക് മൂന്ന് കോടി രൂപയും ലഭിക്കും. സി ഗ്രേഡിലുളള കളിക്കാര്‍ക്ക് ഒരു കോടി രൂപയാണ് ലഭിക്കുക.
എ ഗ്രേഡിലുള്ള കളിക്കാർ -രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാന, എംഎസ് ധോണി, വൃദ്ധിമാന്‍ സാഹ
ബി ഗ്രേഡ്- കെ എൽ രാഹുല്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, ചഹല്‍, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ഇശാന്ത് ശര്‍മ്മ, ദിനേഷ് കാര്‍ത്തിക്
സി ഗ്രേഡ്- കേദര്‍ ജാദവ്, മനീഷ് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കരുണ്‍ നായര്‍, സുരേഷ റെയ്‌ന, പാര്‍ത്ഥീവ് പട്ടേല്‍, ജയന്ത് യാദവ്
https://www.facebook.com/Malayalivartha






















