ഡൽഹിയുടെ നായകനെ പ്രഖ്യാപിച്ച് റിക്കി പോണ്ടിങ്ങ്

ഐപിഎല്ലിൽ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പുതിയ നായകനായി ഗൗതം ഗംഭീറിനെ പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ടീമിന്റെ പരിശീലകന്‍ റിക്കി പോണ്ടിങ്ങാണ് ഗംഭീറിനെ നായകനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്ന ഗംഭീർ ഡൽഹിയിൽ എത്തിയതോടെ ടീമിന്റെ നായകനാകുമെന്ന് ആരാധകർക്ക് ഉറപ്പുണ്ടായിരുന്നു.
ഐപിഎൽ താരലേലത്തിൽ 2.8 കോടി രൂപയ്ക്കാണ് ഗൗതം ഗംഭീറിനെ ഡല്‍ഹി സ്വന്തമാക്കിയത്. ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള താരമാണ് ഗംഭീർ. 148 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 31.78 ശരാശരിയില്‍ 4132 റൺസ് താരം സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിലെ ഡല്‍ഹിയുടെ ജെഴ്‌സിയും ചടങ്ങിൽ പുറത്തിറക്കി.
ഗംഭീറിനെ കൊല്‍ക്കത്ത നിലനിര്‍ത്താതിരുന്നതില്‍ വലിയ വിമര്‍ശനം ഉയർന്നിരുന്നു. എന്നാൽ താരത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഗംഭീറിനെ നിലനിർത്താതിരുന്നതെന്ന് കൊല്‍ക്കത്ത വ്യക്തമാക്കിയിരുന്നു. ദിനേശ് കാർത്തിക്കിനെയാണ് കൊൽക്കത്തയുടെ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















