ലങ്കയില്‍ രണ്ടാമങ്കത്തിന് ഇന്ത്യ ; ഇന്ത്യക്ക് ബൗളിംഗ്

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗ്. ടോസ് നേടിയ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ജയം പ്രതീക്ഷിച്ചാണ് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ ഇറങ്ങുന്നത്.
ഇന്ത്യയുടെ പരിചയസമ്ബത്ത് കുറഞ്ഞ നിര ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റിരുന്നു. നിലവിലെ ഇന്ത്യന്‍ ടീമിനു മുന്നിലും ബംഗ്ലാദേശ് കരുത്തരല്ലെങ്കിലും അപ്രതീക്ഷിതമായി കളി മാറ്റാന്‍ കഴിയുന്നവരാണ് അവര്‍.
https://www.facebook.com/Malayalivartha






















