ഓസ്‌ട്രേലിയയുടെ നടുവൊടിച്ച് റബാഡ; രണ്ടാം സെഷനിൽ നഷ്ടമായത് 5 വിക്കറ്റ്

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ശക്തമായ തിരിച്ചുവരവ്. ആദ്യ സെഷനിൽ ഓപ്പണർ ഡേവിഡ് വാർണറുടെ അർധസെഞ്ചുറിയുടെ മികവിൽ 98/1 എന്ന ശക്തമായ നിലയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ ലഞ്ചിനു ശേഷം ശക്തമായി തിരിച്ചു വന്ന ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഓസീസ് ബാറ്റ്‌സ്മാന്മാരെ വേഗത്തിൽ കൂടാരം കയറ്റി. ചായയ്ക്ക് പിരിയുമ്പോള്‍ 170/6 എന്ന നിലയിലാണ് ഓസ്ട്രേലിയ.
ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാഡയാണ് ഓസ്‌ട്രേലിയയുടെ നടുവൊടിച്ചത്. ഓസീസ് നായകൻ സ്റ്റീവന്‍ സ്മിത്ത്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ് എന്നിവരെ റബാഡ പുറത്താക്കി. ഫിലാൻഡർ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പരയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.
https://www.facebook.com/Malayalivartha






















