അഞ്ച് വിക്കറ്റ് നേട്ടവുമായി റബാഡ; ഓസ്ട്രേലിയ 243 റണ്‍സിന് പുറത്ത്

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് മേൽക്കൈ. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 243 റൺസിന് പുറത്തായി. ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാഡയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഓസ്‌ട്രേലിയയെ തകർത്തത്.
മികച്ച തുടക്കം ലഭിച്ച ശേഷമാണ് ഓസ്ട്രേലിയൻ ബാറ്റിംഗ് നിര തകർന്നത്. ആദ്യ സെഷനിൽ ഓപ്പണർ ഡേവിഡ് വാർണറുടെ അർധസെഞ്ചുറിയുടെ മികവിൽ 98/1 എന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. എന്നാൽ എന്നാൽ ലഞ്ചിനു ശേഷം റബാഡയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്ക മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
അവസാന സെഷനിൽ അല്പമെങ്കിലും പൊരുതി നിന്നത് ടിം പെയിനാണ്. ടിം പെയ്ൻ 36 റണ്‍സ് നേടി. റബാഡയ്ക്ക് പുറമെ മൂന്ന് വിക്കറ്റ് നേടി ലുംഗി ഗിഡിയും രണ്ട് വിക്കറ്റ് നേടി വെറോണ്‍ ഫിലാന്‍ഡറും ഓസ്‌ട്രേലിയൻ തകർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ചു.
https://www.facebook.com/Malayalivartha






















