സൗഹൃദ ഫുട്‌ബോള്‍ മത്സരം: ബ്രസീലിനും അര്‍ജന്റീനയ്‌ക്കും വിജയം

സൂപ്പര്‍ താരം നെയ്‌മറുടെ മികച്ച പ്രകടനത്തില്‍ ബ്രസീല്‍ നാലു ഗോളുകള്‍ക്ക് ജപ്പാനെ തോല്‌പിച്ച് ഉന്നത വിജയം നേടി. സിംഗപ്പൂര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില് ബ്രസീലിന്റെ നാല് ഗോളുകളും നേടിയത് നെയ്‌മറായിരുന്നു. ഇതോടെ ബ്രസീലിനായി വെറും 58 മത്സരങ്ങളില്‍ നിന്ന് നെയ്‌മര്‍ നേടിയ ഗോളുകളുടെ എണ്ണം 40 ആയി.
അര്‍ജന്റീന മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ഹോങ്കോംഗിനെ തോല്‍പിച്ചു. മെസി , ഹിഗ്വയിന്‍, ഗെയിതാന്‍ എന്നിവര്‍ രണ്ട് ഗോള്‍ വീതവും എവര്‍ ബനേഗ ഒരു ഗോളും അര്‍ജന്റീനയ്‌ക്കായി നേടി.
https://www.facebook.com/Malayalivartha