സച്ചിന്റെ കൊച്ചി കേരളത്തിന് അഭിമാനം... ഗോവയെ തകര്‍ത്തത് ഒരു ഗോളിന്

സച്ചിന്റെ ആവേശത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ഗോവ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്വന്തം മണ്ണില്‍ കേരളത്തിന്റെ വിജയം. 64-ാം മിനിറ്റില്‍ ഗോവയില്‍ നിന്നുള്ള മിലാഗ്രെസ് ഗോണ്‍സാല്‍വസാണ് കേരളത്തിന്റെ വിജയ ഗോള്‍ നേടിയത്. ഹീറോ ഓഫ് ദ മാച്ചും അദ്ദേഹം തന്നെയാണ്.
ഗോള്‍ രഹിതമായ ആദ്യ പകുതിയില്‍ നിന്നും കൂടുതല്‍ കരുത്തോടെയാണ് കേരളം രണ്ടാം പകുതിയില്‍ കളിക്കാനിക്കാനിറങ്ങിയത്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഫിനിഷിങ്ങിലെ പോരായ്മകള്‍ ഇത്തവണയും കേരളത്തിന്റെ ഗോളുകളുടെ എണ്ണം കുറച്ചു. പ്രമുഖ താരമായി ഹ്യും ഇല്ലാതെയാണ് കേരളം കൊച്ചിയില്‍ കളിക്കാനിറങ്ങിയത്.
വലതു വിംഗില്‍ നിന്ന് ലഭിച്ച മികച്ച ക്രോസ് പോസ്റ്റിന് മുന്നില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മിലാഗ്രെസിന് കാലുകൊണ്ട് തൊടുകയേ വേണ്ടിയിരുന്നുള്ളൂ. അതുവരെ കേരളത്തിന്റെ മുന്നേറ്റ നിരയില്‍ കളിച്ച സി.എസ്. സബീത്തിന് പകരം 56-ാം മിനിറ്റിലാണ് മിലാഗ്രെസ് ഇറങ്ങിയത്. പത്ത് മിനിറ്റിനുള്ളില്‍ കേരളത്തിന്റെ വിജയഗോള്‍ ആ കാലില്‍ നിന്നും പിറന്നു. പ്രതിരോധത്തില്‍ നിന്നും ലഭിച്ച പന്ത് ഓര്‍ജിയാണ് ബാരിസിച്ചിന് നല്‍കിയത്. ബാരിസിച്ചാണ് മനോഹരമായ ക്രോസിലൂടെ അത് മിലാഗ്രെസിന് നല്‍കിയത്.
ടീം ഉടമ സക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മുന്നിലായിരുന്നു കേരളത്തിന്റെ വിജയം. കലൂര്‍ സ്‌റ്റേഡിയത്തിലെ നാല്‍പ്പതിനായിരം കാണികളെയും സച്ചിന്‍ പവലിയനേയും സാക്ഷിയാക്കി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്റെ ആത്മകഥ \'പ്ലെയിങ് ഇറ്റ് മൈ വേ കൊച്ചിയില്‍ പുറത്തിറക്കി. നിതാ അംബാനിക്ക് പ്രതി നല്‍കിയാണ് സച്ചിന്‍ പുസ്തകം പ്രകാശിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha