ഐ.എസ്.എല്‍: കേരള ബ്‌ളാസ്‌റ്റേഴ്‌സ് സെമിയില്‍

പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിയിലേക്ക് കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് കടന്നു. കലൂര്‍ ജഹവര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ പൂനെ സിറ്റി എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് സചിന്‍ ടെന്‍ഡുല്‍ക്കറുടെ കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് കീഴടക്കിയത്. ഇരുപത്തിമൂന്നാം മിനിട്ടില്‍ ഇയാന്‍ ഹ്യൂമാണ് കേരളത്തിന്റെ വിജയ ഗോള്‍ സമ്മാനിച്ചത്. ചൊവ്വാഴ്ച നടന്ന ചെന്നൈയിന്‍ എഫ്.സി ഡല്‍ഹി ഡൈനമോസ് മത്സരം 22ന് സമനിലയില്‍ പിരിഞ്ഞതാണ് സചിന്റെ കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന് അനുഗ്രഹമായത്. ഈ വിജയത്തോടെ ബ്‌ളാസ്‌റ്റേഴ്‌സ് 19 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. ഒന്നാം സ്ഥാനത്ത് ചെന്നൈയാണ്.
https://www.facebook.com/Malayalivartha