ലോകകപ്പ് യോഗ്യത: ഇന്ത്യ രണ്ടാം റൗണ്ടില്‍

ലോകകപ്പ് ഫുട്‌ബോള്‍ ഏഷ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ രണ്ടാം റൗണ്ടില്‍ കടന്നു. നേപ്പാളിനെ മറികടന്നാണ് ഇന്ത്യ രണ്ടാം റൗണ്ടില്‍ കടന്നത്. കാഠ്മണ്ഡുവില്‍ ഇന്നലെ നടന്ന രണ്ടാംപാദ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചിരുന്നുഗുവാഹാട്ടിയില്‍ കഴിഞ്ഞ 12 നു നടന്ന ഒന്നാംപാദ മത്സരത്തില്‍ ഇന്ത്യ 20 ത്തിനു നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു. ഇതോടെ 20 ത്തിന്റെ അഗ്രഗേറ്റ് ഗോളിന് ഇന്ത്യ രണ്ടാം റൗണ്ടില്‍ കടക്കുകയായിരുന്നു. നായകനും ഗോള്‍ കീപ്പറുമായ സുബത്രാ പാലിന്റെ തകര്‍പ്പന്‍ സേവുകളാണ് ഇന്നലെ ഇന്ത്യയെ തോല്‍വിയില്‍നിന്നു രക്ഷിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha