ലോകത്തിലെ ഏറ്റവും മികച്ച 10 ഗോള്‍ കീപ്പര്‍ മാര്‍

1. ലെവ് യാഷിന്‍ (സോവിയറ്റ് റഷ്യ 1954--67)
ഗോള്‍ പോസ്റ്റിന് മുന്നിലെ ബ്ലാക്ക് സ്പൈഡറായിരുന്നു സോവിയറ്റ് റഷ്യയുടെ ഇതിഹാസം ലെവ് യാഷിന്‍. മികച്ച ഫുട്ബാളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ഏക ഗോള്‍കീപ്പര്‍. സോവിയറ്റ് റഷ്യക്കും ഡൈനാമോ മോസ്‌കോയിലുമായാണ് 20 വര്‍ഷം നീണ്ട കരിയര്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍, രണ്ട് ടീമുകളിലൂടെ മാത്രം യാഷിന്‍ ലോകം കീഴടക്കിയ ഗോളിയായി. 70 ആണ്ട് കടന്നിട്ടും ഗോളിമാരിലെ സൂപ്പര്‍ ഗോളിയായി അദ്ദേഹം തുടരുന്നു. ഇനിയുള്ള തലമുറക്കും അദ്ദേഹം റോള്‍മോഡലായിരിക്കുമെന്ന് പറഞ്ഞത് മറ്റൊരു സൂപ്പര്‍ ഗോളി ഗോര്‍ഡന്‍ ബാങ്ക്സ്.
2. ഗോര്‍ഡന്‍ ബാങ്ക്സ് (ഇംഗ്ലണ്ട് 1963--72)
ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോളിയായിരുന്നു ബാങ്ക്സ്. 1966മുതല്‍ '71 വരെ ആറു വര്‍ഷം ഫിഫയുടെ ഏറ്റവും മികച്ച ഗോളിയായി വാണു. 1970 ലോകകപ്പില്‍ ബ്രസീലിനെതിരായ മത്സരത്തില്‍ പെലെയുടെ ഗോള്‍ശ്രമം സേവ് ചെയ്ത പ്രകടനം ഇന്നും കണ്ണഞ്ചിപ്പിക്കുന്ന ഓര്‍മ. 1966 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ജേതാക്കളാക്കുന്നതിലും നിര്‍ണായകമായി.
3. ഡിനോ സോഫ് (ഇറ്റലി 1968--83)
1982ല്‍ ഇറ്റലി ലോകകിരീടമണിയുമേ്ബാള്‍ നായകവേഷത്തില്‍ ഡിനോ സോഫായിരുന്നു. അന്ന് പ്രായം 40 വയസ്സ്. ലോകകപ്പ് നേടിയ ഏറ്റവും പ്രായം കൂടിയ താരം. പക്ഷേ, അതൊന്നും സോഫിന്റെ പ്രകടനത്തെ ബാധിച്ചില്ല. 112 മത്സരങ്ങളില്‍ ഇറ്റലിയുടെ വലകാത്തു. യുവന്റസിനൊപ്പം ആറ് സീരി 'എ' കിരീടങ്ങളും.
4. ജിയാന്‍ ലൂയിജി ബുഫണ്‍ (ഇറ്റലി 1997--2018)
21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളി. ക്ലബിലും ദേശീയ ടീമിലുമായി 25 വര്‍ഷമായി തുടരുന്ന കരിയര്‍. 2018 ല്‍ ദേശീയ ടീമില്‍ നിന്നിറങ്ങി. 176 മത്സരങ്ങളില്‍ ഇറ്റലിക്കായി കളിച്ച് റെക്കോഡ് കുറിച്ചു. സീരി 'എ'യില്‍ ഗോള്‍വഴങ്ങാതെ കൂടുതല്‍ സമയം വലകാത്ത ഗോളി (974 മിനിറ്റ്) എന്ന റെക്കോഡും.
5. മാനുവല്‍ നോയര്‍ (ജര്‍മനി 2009-)
ഗോള്‍കീപ്പിങ്ങിലെ വിപ്ലവകാരി. ഗോളി തന്നെ അറ്റാക്കറുടെ റോളിലേക്ക് മാറുന്ന 'സ്വീപ്പര്‍ കീപ്പര്‍' ശൈലികൊണ്ട് വിസ്മയിപ്പിച്ച താരം. 2013, 2014, 2015, 2016 വര്‍ഷങ്ങളില്‍ ലോകത്തെ മികച്ച ഗോളിയായി. ഇന്നും ബയേണ്‍ മ്യൂണികിന്റെയും ജര്‍മനിയുടെയും ഒന്നാം നമ്ബര്‍ ഗോളി. 2014ലോകകപ്പ് കിരീട നേട്ടം.
6. പീറ്റര്‍ ഷ്മൈകല്‍ (ഡെന്മാര്‍ക് 1987-2001)
ഡെന്മാര്‍ക്കിനായി 129മത്സരങ്ങളില്‍ വലകാത്തെങ്കിലും ഇംഗ്ലണ്ടിലും പോര്‍ചുഗലിലും ചാമ്ബ്യന്‍ക്ലബുകളുടെ താരമായാണ് ഷ്മൈകല്‍ താരമായത്. 1999 യുനൈറ്റഡ് ട്രിപ്ള്‍ കിരീടമണിഞ്ഞപ്പോള്‍ നായക വേഷത്തില്‍ ഡെന്മാര്‍കുകാരനായിരുന്നു.
7. സെപ്പ് മെയര്‍ (വെസ്റ്റ് ജര്‍മനി 1966-79)
1974ല്‍ ബെക്കന്‍ബോവറുടെ പടിഞ്ഞാറന്‍ ജര്‍മനി ലോകകപ്പ് നേടുമേ്ബാള്‍ വലകാത്തത് മെയറായിരുന്നു. ക്ലബ് കരിയര്‍ ബയേണ്‍ മ്യൂണികിനൊപ്പം (18 വര്‍ഷം, 536 മത്സരം). മൂന്ന് യൂറോപ്യന്‍ കിരീടവും നാല് ബുണ്ടസ് ലിഗയും.
8. ഐകര്‍ കസീയസ് (സ്പെയിന്‍ 2000-16)
കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച ഫുട്ബാളര്‍. 2008-12 കാലത്ത് സ്പെയിനിനെ ചാമ്ബ്യന്‍ ക്ലബാക്കിയത് കസീയസിന്റെ നായകവേഷവും കാവല്‍ മിടുക്കുമായിരുന്നു. റയല്‍ മഡ്രിഡിനൊപ്പം അഞ്ച് ലാ ലിഗി, മൂന്ന് ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങള്‍.
9. എഡ്വിന്‍ വാന്‍ഡര്‍സര്‍ (നെതര്‍ലന്‍ഡ്സ് 1995-2008)
കാലയളവില്‍ യൂറോപ്പിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറായിരുന്നു വാന്‍ഡര്‍സര്‍. ഡച്ച് ഫുട്ബാളിന്റെ ഐക്കണ്‍. അയാക്സിലും (ഒമ്ബത് വര്‍ഷം, 226 കളി) പിന്നീട്, യുവന്റസ്, ഫുള്‍ഹാം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വരെ നീണ്ട കരിയര്‍.
10. പീറ്റര്‍ ഷില്‍ട്ടന്‍ (ഇംഗ്ലണ്ട് 1970-90)
ക്ലബിലും ദേശീയ ടീമിലുമായി 30 വര്‍ഷം കൊണ്ട് കളിച്ചത് 1390 മത്സരങ്ങള്‍. ഒരു താരത്തിന്റെ ഏറ്റവും കൂടുതല്‍ കളി എന്ന റെക്കോഡ് ഷില്‍ട്ടനാണ്. 11 ക്ലബുകള്‍ നീണ്ട കരിയറും.
https://www.facebook.com/Malayalivartha