ദൈവം മഡ്രിഡിനെ കാത്തൂ, എട്ട് മിനിട്ടില്‍ ഹാട്രിക്

റയല്‍ മഡ്രിഡിന് സന്തോഷിക്കാന്‍ വകയായി. കൈവിട്ട് പോകുമെന്ന് കരുതിയെങ്കിലും ദൈവം മഡ്രിഡിനൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ നാല് കളികളില്‍ മൂന്നും തോറ്റ അവസ്ഥയില്‍ നിന്ന മഡ്രിഡ് രണ്ട് കൈനീട്ടിയും വിജയതിളക്കം അണിഞ്ഞു. 30, 36, 38 മിനിറ്റുകളില്‍ മൂന്നു ഗോള്‍ തികച്ച റൊണാള്‍ഡോ കരിയറിലെ വേഗത്തിലുള്ള ഹാട്രിക്ക് സ്വന്തമാക്കി. 25-ാം മിനിറ്റില്‍ ഗരത് ബെയ്‌ലാണ് റയലിന്റെ ഗോളാഘോഷത്തിനു തുടക്കമിട്ടത്. കരിം ബെന്‍സേമ രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ നേടി.
ആദ്യമായി ഒരു കളിയില്‍ അഞ്ചു ഗോള്‍ നേട്ടത്തോടെ റൊണാള്‍ഡോ ലാലിഗ ടോപ് സ്‌കോറര്‍ പട്ടികയിലും ഒന്നാമതെത്തി. 36 ഗോളോടെ മെസ്സിക്കു നാലെണ്ണം മുന്നില്‍. 29 മല്‍സരങ്ങളില്‍ 67 പോയിന്റോടെ റയല്‍ ബാര്‍സയുമായുള്ള അകലം ഒരു പോയിന്റാക്കി കുറച്ചു. കോര്‍ഡോബയെ 2-0നു തോല്‍പിച്ച അത്‌ലറ്റിക്കോ മഡ്രിഡ് 62 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കു കയറി. അപ്രതീക്ഷിതമായാണ് മഡ്രിഡിന്് ഈ സന്തോഷം കൈവന്നത്.
ക്രിസ്റ്റിയാനോ ഗോളുകള്‍:
30-ാം മിനിറ്റ്: ക്രൂസിന്റെ ക്രോസ് ബെന്‍സേമയെ ലക്ഷ്യമാക്കി പെനല്‍റ്റി ബോക്‌സിലേക്ക്. ഗോളിലേക്കു ഹെഡ് ചെയ്യുന്നതിനു പകരം ബെന്‍സേമ നെഞ്ചില്‍ സ്വീകരിക്കുന്നു. ഗ്രനഡ താരങ്ങള്‍ വളയുന്നതിനു മുന്‍പ് പന്ത് റോഡ്രിഗസിന്. കൊളംബിയന്‍ താരത്തിന്റെ പാസ് റൊണാള്‍േഡാ അനായാസം വലയിലേക്കു തട്ടിയിട്ടു.
36-ാം മിനിറ്റ്: ഗ്രനഡ താരങ്ങളെ വെട്ടിച്ചു കയറി റൊണാള്‍ഡോ ബോക്‌സിലേക്ക്. പന്ത് മാഴ്‌സലോയ്ക്കു മറിച്ചു കൊടുക്കുന്നു. മാഴ്‌സലോയുടെ ഷോട്ട് ഗോളി ഒയിര്‍ തട്ടിയുയര്‍ത്തുന്നു. ഓടിയെത്തിയ റൊണാള്‍ഡോയുടെ ഊക്കന്‍ ഷോട്ട്.
38-ാം മിനിറ്റ്: ഇടതു വിങിലൂടെ റൊണാള്‍ഡോയും റോഡ്രിഗസും. ചിതറി ഗ്രനഡ പ്രതിരോധം മുതലെടുത്ത് ബോക്‌സിനു പുറത്തു നിന്ന് റൊണാള്‍ഡോയുടെ ലോങ് റേഞ്ചര്‍. എട്ടാം മിനിറ്റില്‍ ഹാട്രിക്ക്!
54-ാം മിനിറ്റ്: മാഴ്‌സലോയുടെ ക്രോസ് ബോക്‌സിലേക്കു കുതിച്ച റൊണാള്‍ഡോ, ബെയ്ല്‍, ബെന്‍സേമ എന്നിവര്‍ക്കിടയിലേക്ക്. പന്ത് നിയന്ത്രണത്തിലാക്കി ബെയ്ല്‍ രണ്ടാം പോസ്റ്റിലേക്കു നല്‍കുന്നു. റൊണാള്‍ഡോയുടെ ലോ ഹെഡര്‍.
90-ാം മിനിറ്റ്: ലൂക്ക മോഡ്രിഡിച്ചിന്റെ ഫ്രീകിക്ക് ബാക്ക് പോസ്റ്റിലേക്ക്. ഗ്രനഡ താരം മുറില്ലോയെ പിന്നിലാക്കി ഉയര്‍ന്നു ചാടി റൊണാള്‍ഡോ പന്ത് വലയിലെത്തിച്ചു. അഞ്ചാം ഗോള്‍!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha