Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

ഇറാൻ വനിത ടീമിൽ ഗോളിയായത് പുരുഷനോ, പരാതിയുമായി ജോർദ്ദാൻ ടീം, കായിക പ്രേമികളുടെ മനസിലും സംശയം അലയടിക്കുന്നു

17 NOVEMBER 2021 09:03 AM IST
മലയാളി വാര്‍ത്ത

ചില സംശയങ്ങൾ ഇക്കാര്യത്തിൽ എല്ലാവരുടേയും മനസ്സിൽ തോന്നിപ്പിക്കുന്ന പരാതിയാണ് അവരോട് പൊരുതിത്തോറ്റ ജോർദ്ദാൻ ടീം ഉന്നയിക്കുന്നത്. ഇറാൻ വനിത ടീമിൽ ഗോളിയായത് ഒരു പുരുഷനാണെന്നാണെന്നാണ് അവരുടെ വാദം. ജോർദ്ദാൻ ടീമിന്റെ പരാതി പുറത്തുവന്നതോ‌ടെ അത്തരത്തിലൊരു സംശയം കായിക പ്രേമികളുടെ മനസിലും അലയടിക്കുകയാണ്.

സംശയം ബലപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ലിംഗ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ടീം അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്. നവംബർ 5 ന് എഴുതിയ കത്തിലാണ് ജോർദ്ദാൻ ഫുട്ബോൾ അസ്സോസിയേഷൻ ഇറാൻ ഗോളിയുടെ കാര്യത്തിൽ പരാതി ഉന്നയിച്ചിരിക്കുന്നത്. ഉത്തേജക മരുന്നും അതുപോലെ ലിംഗമാറ്റങ്ങളുമായി ബന്ധപ്പെട്ട ഒരു ചരിത്രം ഇറാൻ വനിതാ ടീമിനുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.

സെപ്റ്റംബർ 25 ന് നടന്ന മത്സരത്തിലെ വിജയം സ്വന്തമാക്കിയതോ‌ടെയാണ് ഇറാൻ വനിതാ ടീം വനിതകളുടെ ഏഷ്യാ കപ്പിൽ കളിക്കാൻ യോഗ്യത നേടിയത്. ഇതിനിടയിലാണ് ജോർദ്ദാൻ ഫുട്ബോൾ അസ്സോസിയേഷൻ പ്രസിഡണ്ട് അലി ബിൻ അൽ ഹ്സൈൻ രാജകുമാരൻ ഇറാൻ ഗോളിയുടെ ലിംഗ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ട്വീറ്ററിലൂടെ പുറത്തുവിട്ടത്.

 

ജോർദ്ദാൻ ടീമിന്റെ ഈ ആരോപണം ശക്തമായി  ഇറാൻ ടീം മാനേജർ നിഷേധിക്കുകയാണ് ഉണ്ടായത്. സോഹ്രെ കൗഡൈ രണ്ട് പെനാൽറ്റികൾ അദ്ഭുതകരമായി തടഞ്ഞാണ് ഇറാന് വിജയം സമ്മാനിച്ചത്. 4-2 നായിരുന്നു ഉസ്ബക്കിസ്ഥാനിൽ നടന്ന കളിയിൽ ഇറാൻ ജോർദ്ദാനെ തോൽപിച്ചത്. ആരാധക സമ്പത്തുള്ള ജോർദ്ദാൻ ടീം വിജയിക്കും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവർക്കേറ്റ ദയനീയമായ പരാജയത്തിന്റെ നാണക്കേടിൽ നിന്നും രക്ഷനേടാനുള്ള ഒരു കുറുക്കുവഴി മാത്രമാണ് ഈ പരാതിയെന്നും ഇറാൻ ടീം മാനേജർ തുറന്നടിച്ചു.

ദേശീയ ടീമിലെ ഓരോ അംഗത്തേയും മെഡിക്കൽ ടീം വിശദമായി പരിശോധിച്ചിട്ടുണ്ട് എന്നാണ് ഇറാൻ ടീം മാനേജർ പറയുന്നത്. ഇതിൽ ഹോർമോൺ പരിശോധന വരെ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരമൊരു ആരോപണത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2008-ലും 2010-ലും കൊഡൈ ഇറാനെ പ്രതിനിധീകരിച്ച് ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ കളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് സംബന്ധിച്ച്  അന്വേഷണത്തിൽ പൂർണ്ണമായി സഹകരിക്കുമെന്നും , ഫുഡ്ബോൾ ഫെഡറേഷൻ ആവശ്യപ്പെടുന്ന ഏതൊരു രേഖയും കൈമാറുമെന്നും ടീം മാനേജർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ജോർദ്ദാന്റെ പരാജയം മൂലമുണ്ടായ നിരാശാബോധത്തിൽ നിന്നും ഉയർന്നു വരുന്ന സാങ്കല്പിക കഥകളാണെന്നാണ് ഇറാൻ ആരാധകരു‌‌ടേയും പ്രതികരണം

അതേസമയം നേരത്തേയും പുരുഷന്മാരെ കളത്തിലിറക്കി എന്ന ആരോപണം ഇറാൻ വനിതാ ടീമിനെതിരെ ഉയർന്നിട്ടുണ്ട്. 2015-ൽ ഇറാൻ ടീമിൽ ഉണ്ടായിരുന്നവരിൽ 8 പേരോളം ലിംഗമാറ്റശസ്ത്രക്രിയ കാത്തിരിക്കുന്ന പുരുഷന്മാരായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു.

 

എന്നാൽ ജോർദ്ദാൻ ടീമിന്റെ പരാതിയെ കുറച്ചൊന്നും പ്രതികരിക്കാൻ ഏഷ്യൻ ഫുട്ബോൾ അധികൃതർ ഇതുവരെ തയ്യാറായില്ല. ഇത്തരമൊരു ആരോപണം എതിൽ ടീം ഉന്നയിക്കുമ്പോൾ അതിൽ വ്യക്തവരുത്തേണ്ടത് അനിവാര്യമാണ്. കായിക പ്രേമികൾക്കും ആരോപണത്തിന്റെ സത്യാവസ്ഥ അറിയാൻ താൽപ്പര്യമുണ്ടാകും. ഇതിൽ വ്യക്തതവരുത്താത്ത പക്ഷം ആരാധകർക്കിടയിൽ സംശയത്തിന് വഴിവയ്ക്കും.

പക്ഷേ ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നു എന്നോ നടക്കാൻ സാധ്യതയുണ്ടോ എന്നും പോലും ഫുട്ബോൾ അസ്സോസിയേഷൻ പ്രതികരിച്ചിട്ടില്ല. ഫിഫയുടെ മുൻ വൈസ് പ്രസിഡണ്ട് കൂടിയായിരുന്ന അലി രാജകുമാരൻ പറഞ്ഞത് ഇത് സത്യമാണെങ്കിൽ തീർത്തും ഗുരുതരമായ ഒരു കുറ്റമാണെന്നായിരുന്നു. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രൂത്ത് സോഷ്യല്‍ വഴി... ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ട്രംപ്; ഇന്ത്യയ്ക്കുള്ള കത്തും കൈമാറിയേക്കും. ടെക്‌സസില്‍ വീണ്ടും പ്രളയ സാധ്യത മുന്നറിയിപ്പ്  (26 minutes ago)

ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി മുന്‍ നിരയില്‍ വൈഭവ് സൂര്യവംശി മാത്രമാണ് തിളങ്ങിയത  (1 hour ago)

തടിയുപകരണങ്ങളും തടിയുമടക്കം കത്തിയമര്‍ന്ന നിലയിലാണ്  (1 hour ago)

മണിക്കൂറുകളുടെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി....സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയം... സമരം തുടങ്ങി  (1 hour ago)

18 കിലോമീറ്ററോളം ഉയരത്തില്‍ ചാരം പടര്‍ന്നു....  (1 hour ago)

ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം തിരികെ പോവുകയായിരുന്ന ഇവരുടെ കാറില്‍ ട്രക്ക്...  (1 hour ago)

വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാന്‍ പറമ്പിലേക്ക് ഇറങ്ങി..  (2 hours ago)

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു....  (2 hours ago)

കനത്ത മഴയ്ക്ക് സാധ്യത  (2 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബസ് സമരം തുടങ്ങി... ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്  (3 hours ago)

വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു...  (3 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്...  (3 hours ago)

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends