ഹൃദ്രോഗം വില്ലനായി!; അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു; താരം തീരുമാനം പ്രഖ്യാപിച്ചത് നിറകണ്ണുകളോടെ

ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു 33കാരന്‍. കളിക്കളത്തിലേക്ക് മടങ്ങിവരിക പ്രയാസമാണെന്ന് അഗ്യൂറോ ബാഴ്സ മാനേജ്‌മെന്റിനെ നേരത്തെ അറിയിച്ചിരുന്നു.
പുതിയ സീസണില്‍ ബാഴ്സക്കൊപ്പം ചേര്‍ന്ന അഗ്യൂറോ ഒക്ടോബര്‍ 30ന് അലാവസിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണിരുന്നു. ഹൃദയത്തിന് പ്രശ്നങ്ങള്‍ കണ്ടെത്തിയതാണ് താരത്തിന്‍റെ കരിയറില്‍ വില്ലനായത്. ബുധനാഴ്ച നൗ ക്യാമ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താരം തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്. നിറകണ്ണുകളോടെയാണ് അഗ്യൂറോ തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha