ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത മൂന്ന് ഗോളിന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം.മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്.ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവച്ച മത്സരത്തില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദും ഒപ്പം ആല്‍വരോ വാസ്ക്വെസും ജോര്‍ജ് പെരേര ഡയസും ഗോള്‍ നേടി. മത്സരത്തിന്റെ 27ാം മിനുറ്റില്‍ സഹലാണ് ആദ്യ ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ 47ാം മിനുറ്റില്‍ വാസ്ക്വേസ് ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ടാം ഗോള്‍ നേടി. 51ാം മിനുറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഡയസ് മൂന്നാം ഗോള്‍ നേടി.
50ാം മിനുറ്റില്‍ മോര്‍തദ ഫാള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 കളിക്കാരുമായാണ് മുംബൈ മത്സരത്തിന്റെ തുടര്‍ന്നുള്ള ഭാഗം കളിച്ചത്. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റ രണ്ടാം ജയമാണിത്, മുംബൈയുടെ രണ്ടാം തോല്‍വിയും. ആറ് കളികളില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി ഒമ്ബത് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിനോട് തോറ്റെങ്കിലും ഒന്നാം സ്ഥാനത്ത് തുടരുകയാണ് മുംബൈ. ഏഴ് കളികളില്‍ നിന്ന് അഞ്ച് ജയവും രണ്ട് തോല്‍വിയുമായി 15 പോയിന്റാണ് മുംബൈക്ക്.
https://www.facebook.com/Malayalivartha