ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോയ്ക്ക് കൊവിഡ്; ചെറിയ ലക്ഷണങ്ങള്‍ മാത്രം... ആരോഗ്യനില തൃപ്തികരമെന്ന് ക്രൂസ്റെയര് ക്ലബ്ബ്; താരം വേഗം തിരിച്ചുവരട്ടെ എന്ന് ആശംസിച്ച് ഫുട്ബോള്‍ ആരാധകരും
മുന്‍ ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ ആദ്യകാല ക്ലബ്ബായ ക്രൂസ്റെയ്റോയാണ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തത്.
തന്റെ മുന്‍കാല ക്ലബ്ബിന്റെ മുഴുവന്‍ ഓഹരികളും അടുത്തിടെ താരം സ്വന്തമാക്കിയിരുന്നു. ക്ലബ്ബിന്റെ 101-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാനിരിക്കവേയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.
ഇതോടെ റൊണാള്‍ഡോ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു കൊണ്ടുള്ള കുറിപ്പിലാണ് താരത്തിന്റെ രോഗവിവരത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും ക്ലബ്ബ് ട്വിറ്ററില്‍ കുറിച്ചു.
2002 ഫിഫ ലോകകപ്പിന്റെ താരമായിരുന്ന റൊണാള്‍ഡോ മൂന്ന് തവണ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. 1993 ല്‍ തന്റെ 16-ാം വയസിലായിരുന്നു റൊണാള്‍ഡോയുടെ അരങ്ങേറ്റം. 1997 ലും 2002 ലും ബാലണ്‍ ഡി ഓര് പുരസ്കാരം നേടി.
ഡിസംബര്‍ 18നാണ് പ്രതിസന്ധിയില്‍ ആയിരുന്ന തന്റെ ബാല്യകാല ക്ലബിന്റെ ഭൂരിഭാഗം ഓഹരികള്‍ അദ്ദേഹം സ്വന്തമാക്കിയത്.
പിഎസ്വി ഐന്തോവന്, ബാഴ്സലോണ, ഇന്റര്‍ മിലാന്, റയല്‍ മാഡ്രിഡ്, എസി മിലാന് എന്നീ ക്ലബുകളിലൂടെ യൂറോപ്യന്‍ ക്ലബ് ഫുട്ബോളിലെ മിന്നും താരമായി മാറിയ റൊണാള്‍ഡോ ബെലോ ഹൊറിസോണ്ടെ അടിസ്ഥാനമാക്കിയുള്ള ക്ലബ്ബിന് വേണ്ടിയും കളിച്ചിട്ടുണ്ട്.
യൂറോപ്പിലേക്ക് പോകുന്നതിന് മുന്നേ ഈ ക്ലബിന് വേണ്ടി കളിച്ചിരുന്ന താരം ക്ലബിനായി 58 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകളും നേടി. ഈ അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ച പ്രമുഖ താരങ്ങളുടെ പട്ടികയില്‍ ഏറ്റവും പുതിയ കേസാണ് റൊണാള്‍ഡോയുടേത്.
കഴിഞ്ഞ ദിവസം അര്‍ജന്റീന ക്യാപ്റ്റനും പിഎസ്ജി താരവുമായ ലയണല്‍ മെസ്സി ഉള്‍പ്പെടെ ഫ്രഞ്ച് ക്ലബ്ബിലെ നാല് കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha