Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

കോവിഡ് വ്യാപനം; കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി മത്സരം മാറ്റിവെച്ചു

16 JANUARY 2022 06:55 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഞായറാഴ്ച്ച നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി മത്സരം മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാസ്കോയിലെ തിലക് മൈതാനിയിലാണ് മത്സരം നടക്കേണ്ടിയിരുന്നത്.

മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഇന്നലെ നടക്കേണ്ടിയിരുന്ന എടികെ മോഹന്‍ ബഗാന്‍ - ബെംഗളൂരു എഫ്‍സി മത്സരവും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഗ്രൗണ്ടിലിറക്കാന്‍ താരങ്ങളെ തികയില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവെയ്ക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ടീമുമായി ചര്‍ച്ചനടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. കേരള ബ്ലാസ്റ്റേഴ്സ് നിരയിലെ താരങ്ങളുടെയും പരിശീലകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മെഡിക്കല്‍ സംഘവുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് ഐഎസ്‌എല്‍ അധികൃതര്‍ വ്യക്തമാക്കി.

ലീഗിലെ ഭൂരിഭാഗം ക്ലബ്ബുകളെയും കോവിഡ് ബാധിച്ചുകഴിഞ്ഞു. എഫ്.സി. ഗോവ, ഒഡീഷ എഫ്.സി, ചെന്നൈയിന്‍, എ.ടി.കെ. മുംബൈ സിറ്റി, ടീമുകളിലെല്ലാം കോവിഡ് കേസുകളുണ്ട്. ഒരു മാച്ച്‌ കമ്മിഷണറും പോസിറ്റീവായിട്ടുണ്ട്. കോവിഡ് ഭീതികാരണം കഴിഞ്ഞ രണ്ടുദിവസമായി പരിശീലനം നടത്തുന്നില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

'ഇവിടെ ആരും ഫുട്ബോളിനെക്കുറിച്ചു സംസാരിക്കുന്നില്ല. കോവിഡിനെക്കുറിച്ചും ടീം ക്യാംപില്‍ അതു പരത്തുന്ന ഭീഷണിയെക്കുറിച്ചുമാണു ചര്‍ച്ച. ഇവിടെ കളിക്കാരുടെ ജീവിതപങ്കാളികളും കുട്ടികളുമുണ്ട്. ഒരാള്‍ ഗര്‍ഭിണിയുമാണ്. മുറിക്കുള്ളില്‍ പൂട്ടിയിടപ്പെട്ട കളിക്കാര്‍ പരിശീലനമില്ലാതെ കളത്തിലിറങ്ങിയാല്‍ അതു നല്ല ഫുട്ബോളാവില്ല. പരുക്കുകള്‍ മാത്രമാവും ഫലം. അതു കളിക്കാരുടെ പ്രഫഷനല്‍ ജീവിതത്തെ ബാധിക്കും. സംഘാടകര്‍ ഉചിതമായതു ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. കളിക്കാര്‍ മത്സരത്തിനുള്ള മാനസികാവസ്ഥയിലല്ല.' - കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച്‌ പറഞ്ഞു. ഇതിനു പിന്നാലെയാണ് മത്സരം മാറ്റിയത്.

നേരത്തെ എടികെ മോഹന്‍ ബഗാന്റെ മത്സരങ്ങള്‍ മാത്രം മാറ്റിവയ്ക്കുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എഡു ബേഡിയ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് അടക്കമുള്ള എഫ്‌സി ഗോവ താരങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

'ഒന്‍പതു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഇന്നലെ ഞങ്ങള്‍ കളത്തിലിറങ്ങേണ്ടി വന്നു. ഇന്നിതാ, മറ്റൊരു ടീമിന്റെ തുടര്‍ച്ചയായ രണ്ടാം മത്സരവും സമാനമായ കാരണത്താല്‍ നീട്ടിവച്ചിരിക്കുന്നു. ഇത് ആരെങ്കിലും എനിക്കൊന്ന് വിശദീകരിച്ചു തരാമോ? മായം ചേര്‍ത്ത ടൂര്‍ണമെന്റാണിത്.

കളിക്കാര്‍ക്ക് മത്സരിക്കാനുള്ള ആവേശവും ആഗ്രഹവും നഷ്ടമാകുകയാണ്. ഈ വര്‍ഷത്തെ പുതിയ ചട്ടങ്ങള്‍ കൊണ്ടുണ്ടായ ഏക ഗുണമാണിത്. മാര്‍ച്ച്‌ മാസമായി ഈ ലീഗ് ഒന്ന് തീര്‍ന്നു കിട്ടാന്‍ കാത്തിരിക്കുകയാണ് എല്ലാവരും' - എഡു ബേഡിയ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണമാണിത്.

നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ സമാന ആരോപണം ഉന്നയിക്കുന്നത്. മിക്ക ടീമുകളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്ബോഴും എടികെയ്ക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കുന്നത് എന്തിനാണെന്നായിരുന്നു ചോദ്യം. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ഇന്നത്തെ മത്സരം മാറ്റിവയ്ക്കാന്‍ ഐഎസ്‌എല്‍ അധികൃതര്‍ തീരുമാനിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (4 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (5 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (5 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (5 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (5 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (7 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (7 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (8 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (8 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (9 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (9 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (9 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (10 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (10 hours ago)

Malayali Vartha Recommends