ബ്ലാസ്‌റ്റേഴ്‌സ് പകരം വീട്ടുമോ? ആകാംക്ഷയോടെ ആരാധകര്‍, കാണാന്‍ പെലെ

ഗ്യാലറിയില്‍ കേരളത്തിന്റെ മത്സരം വീക്ഷിക്കുന്നത് ഫുട്‌ബോള്‍ മാന്ത്രികന്‍ സാക്ഷാല്‍ പെലെ. കൂടെ സച്ചിനും സൗരവ് ഗാഗൂലിയും. ഒപ്പം കേരളത്തിന് കണക്കു തീര്‍ക്കാനുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പ് അങ്ങനെ ആവേശം കൊടുമുടി കയറി നില്‍ക്കുകയാണ് കൊല്‍ക്കത്തയില്‍. എന്തും സംഭവിക്കാം.
2014 ഡിസംബര്‍ 20, അന്നായിരുന്നു ആദ്യ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍. ഒരു വശത്ത് അറ്റ്‌ലറ്റികോ ഡി കൊല്‍ക്കത്ത, മറു വശത്ത് കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ്. ആദ്യ സീസണില്‍ കേരളത്തിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. പക്ഷേ ഓരോ കളി കഴിയുന്തോറും കളി മികച്ചതാക്കിയ ബ്ലാസ്‌റ്റേഴ്‌സ് അവസാന കളികളില്‍ മികച്ച പോരാട്ടം തന്നെ പുറത്തെടുത്താണു പ്ലേ ഓഫ് യോഗ്യത നേടിയത്. ആരാധകരുടെ ആവേശം കൊടുമുടിയിലെത്തിക്കുന്നതായിരുന്നു ആദ്യ സീസണിലെ അവസാന മല്‍സരങ്ങള്‍. കരുത്തരായ ചെന്നൈയെ ഇരുപാദ സെമിഫൈനലുകളില്‍ 4-3 എന്ന സ്‌കോറിനു തകര്‍ത്ത് ഫൈനലിലേത്തിയതോടെ കേരളത്തിന്റെയും ആരാധകരുടെയും പ്രതീക്ഷകള്‍ വളരെ ഉയരെയായിരുന്നു.
ഫൈനലില്‍ എതിരാളികള്‍ അറ്റ്‌ലറ്റികോ കൊല്‍ക്കത്ത. വേദി ഡിവൈ പാട്ടില്‍ സ്‌റ്റേഡിയം മുംബൈ. 90 മിനിട്ടും ഗോള്‍രഹിതം. ആവേശകരമായ മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കോ എക്‌സ്ട്രാ ടൈമിലേക്കോ നീങ്ങുകയായിരുന്ന കളിയുടെ അധിക സമയത്ത് കൊല്‍ക്കത്ത താരം മുഹമ്മദ് റഫീഖ് ഗോള്‍ നേടി മല്‍സരം കൊല്‍ക്കത്തയുടെ കീശയിലാക്കിയപ്പോള്‍ ഓരോ മലയാളിയും വിങ്ങിപ്പൊട്ടി. അന്നത്തെ ആ തോല്‍വിക്ക് മധുര പ്രതികാരം വീട്ടാനുള്ള അവസരമാണ് ഇന്ന്. ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്നു മല്‍സരം കാണാനെത്തുന്നുവെന്നത് മല്‍സരത്തെ കൂടുതല്‍ ആവേശകരമാക്കുന്നു.
ഇതിനു മുന്‍പു മൂന്നു തവണ ഏറ്റു മുട്ടിയിട്ടുണ്ട് ഇരു ടീമുകളും. ഓരോ വിജയം ഇരുടീമുകളും കീശയിലാക്കിയപ്പോള്‍ ഒരു മല്‍സരം സമനിലയില്‍ അവസാനിച്ചു. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മല്‍സരം 11 സമനില. കൊച്ചിയില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു കൊല്‍ക്കത്തയെ തോല്‍പ്പിച്ചു. പിന്നീട് ഇരു ടീമുകളും ഏറ്റുമുട്ടുന്നത് ഫൈനലില്‍. ഗ്രൂപ്പ് മല്‍സരത്തില്‍ നേടിയ വിജയം നല്‍കിയ ആത്മവിശ്വാസത്തോടെ ഫൈനലില്‍ വീറോടെ പൊരുതിയ ബ്ലാസ്‌റ്റേഴ്‌സിനെ അവസാന നിമിഷത്തെ ഗോളിലൂടെ തോല്‍പ്പിച്ച് ആദ്യ ഐഎസ്എല്‍ കപ്പില്‍ കൊല്‍ക്കത്ത മുത്തമിട്ടു.
ആരാധകരെ ഒരു തരത്തിലും നിരാശരാക്കാതെ വളരെ മികച്ച പ്രകടനം തന്നെ ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്. പക്ഷേ വിജയം കൈപ്പിടിയിലൊതുക്കാനായില്ല. ഇന്ന് ആദ്യ സീസണിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ഇവര്‍ വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്നതും മികച്ചൊരു മല്‍സരം തന്നെ. ഫൈനിലിലെ തോല്‍വി നല്‍കിയ നീറ്റല്‍ മറക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇന്നു ജയിച്ചേ തീരൂ അതിന് സാക്ഷിയായി പെലെ വേണം. പ്രാര്‍ത്ഥിക്കാം കേരളത്തിനായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha