റൊണാള്‍ഡീഞ്ഞോ കേരളത്തിലെത്തി...

കാല്‍പ്പന്തുകളിയുടെ ആവേശം തുളുമ്പുന്ന മലബാറിന്റെ മണ്ണിലേക്ക് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ എത്തി. 21 വര്‍ഷത്തിനു ശേഷം നഗരത്തിലേക്കു മടങ്ങിയെത്തുന്ന നാഗ്ജി അന്താരാഷ്ട്ര ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മുഖ്യാതിഥിയായാണ് താരം കോഴിക്കോട്ടെത്തിയത്. ദുബായി വഴി പുലര്‍ച്ചെ നെടുമ്പാശേരിയിലെത്തിയ റൊണാല്‍ഡീഞ്ഞോ തുടര്‍ന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ രാവിലെ ഒമ്പതോടെ കരിപ്പൂരില്‍ എത്തിച്ചേര്‍ന്നു. കടവ് റിസോര്‍ട്ടിലാണ് റൊണാള്‍ഡീഞ്ഞോക്ക് താമസം ഒരുക്കിയിരിക്കുന്നത്. ബീച്ചിലെ പ്രത്യേകം തയാറാക്കിയ വേദിയില്‍ വൈകുന്നേരം 5.30ന് സ്വീകരണം നല്‍കും. 45 മിനിറ്റ് നീണ്ടുനില്‍ക്കുന്ന സ്വീകരണ സമ്മേളനത്തില്‍ സേട്ട് നാഗ്ജി ട്രോഫി നാഗ്ജിയുടെ കുടുംബം റൊണാള്‍ഡീഞ്ഞോക്ക് കൈമാറും. റൊണാള്‍ഡീഞ്ഞോ കെഡിഎഫ്എ ഭാരവാഹികള്‍ക്കും മുഖ്യ സംഘാടകരായ മോണ്ടിയാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനും പിന്നീട് ട്രോഫി കൈമാറും. റൊണാള്‍ഡീഞ്ഞോയുടെ പ്രസംഗത്തിനു ശേഷം നാഗ്ജി ട്രോഫിയുമായുള്ള റോഡ് ഷോ നടക്കും. സ്വന്തം ഒപ്പുപതിച്ച ഫുട്‌ബോള്‍ റൊണാള്‍ഡീഞ്ഞോ ആരാധകര്‍ക്കിടയിലേക്ക് തട്ടിയിടും. ലഭിക്കുന്നവര്‍ക്ക് ഇതു സ്വന്തമാകും. 25ന് രാവിലെ എട്ടരയോടെ നടക്കാവ് വൊക്കേഷണല്‍ ഗേള്‍സ് എച്ച്എസ്എസില്‍ റൊണാള്‍ഡീഞ്ഞോ സന്ദര്‍ശനം നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha