സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ചെന്നൈയില്‍ ഇന്ന് കിക്കോഫ്

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് ചെന്നൈയില്‍ കിക്കോഫ്. വൈകിട്ട് നാലിന് തമിഴ്‌നാടും തെലങ്കാനയും തമ്മിലാണ് ആദ്യ മല്‍സരം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ പിന്മാറിയതിനാല്‍ കേരളവുമായി ഇന്നു നടക്കാനിരുന്ന മല്‍സരം റദ്ദാക്കി.
ദക്ഷിണമേഖലയില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഫൈനല്‍ റൗണ്ടിലേക്ക്. ഇത് മനസില്‍ കണ്ടാണ് കേരളത്തിന്റെ ഇതുവരെയുള്ള പരിശീലനവും ഗൃഹപാഠവും. മോശം കാലാവസ്ഥയെ തുടര്‍ന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ടീം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. ഇതോടെ കേരളുമായി നടക്കേണ്ട ആദ്യ മല്‍സരം റദ്ദാക്കി. ആന്‍ഡമാന്‍ പിന്മാറിയതോടെ എ ഗ്രൂപ്പില്‍ കേരളം, തമിഴ്‌നാട് , തെലങ്കാന എന്നിങ്ങനെ മൂന്നു ടീമുകളായി ചുരുങ്ങി.
വ്യാഴാഴ്ച്ച തെലങ്കാനയുമായാണ് കേരളത്തിന്റെ ആദ്യ പോരാട്ടം. ശനിയാഴ്ച്ച കരുത്തരായ തമിഴ്‌നാടിനെ നേരിടും. സോട്ട്. നാരായണ മേനോന്‍ , കോച്ച് സര്‍വീസ് ന്‍, കര്‍ണാടക, പുതുച്ചേരി, ആന്ധ്രപദേശ് എന്നിവരാണ് ബി ഗ്രൂപ്പില് ഉള്ളത് !. ഇരു ഗ്രൂപ്പിലെയും ജേതാക്കളാകും ഫൈനല്‍ റൗണ്ടിലെത്തുക. നാഗ്പൂരിലാണ് ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha