സന്തോഷ് ട്രോഫി: കേരളത്തിന് ഇന്ന് നിര്‍ണായക മല്‍സരം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മല്‍സരം. കരുത്തരായ തമിഴ്‌നാടിനെതിരെയാണ് പോരാട്ടം. തമിഴ്‌നാടിനെ തോല്‍പ്പിച്ചെങ്കില്‍ മാത്രമേ കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്ക് കടക്കാനാകൂ.
തെലങ്കാനക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ച ആത്മവിശ്വാസത്തിലാണ് കേരളം തമിഴ്‌നാടിനെതിരെ കളത്തിലിറങ്ങുക. പക്ഷെ തെലങ്കാനയെ പോലെ ദുര്‍ബലരല്ല തമിഴ്‌നാട്. കരുത്തരാല്‍ണ്, ഒപ്പം ആതിഥേയരെന്ന ആനൂകൂല്ല്യവും അവര്‍ക്കൊപ്പം ഉണ്ട്. എങ്കിലും മികച്ച കളി പുറത്തെടുത്ത് തമിഴ്‌നാടിനെ തോല്‍പ്പിക്കാനാകുെമന്ന വിശ്വാസത്തിലാണ് കേരളം.
ഗോള്‍ ശരാശരിയില്‍ പിന്നിലായ കേരളത്തിന് തമിഴ്‌നാടിനെതിരെ വിജയിച്ചേ മതിയാകൂ. എന്നാല്‍ സമനിലയാണെങ്കിലും തമിഴ്‌നാടിന് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാനാകും. ആന്‍ഡമാന്‍ നിക്കോബാര്‍ ടീം നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതിനാല്‍ കേരളവും തമിഴ്‌നാടും തെലങ്കാനയും മാത്രമേ എ ഗ്രൂപ്പിലുള്ളൂ. സര്‍വീസസ്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവരാണ് ബി ഗ്രൂപ്പില്‍. ഇരു ഗ്രൂപ്പിലെയും ജേതാക്കള്‍ നാഗ്പൂരില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് കടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha