ലയണല്‍ മെസ്സിക്ക് 300 ഗോള്‍

സ്പാനിഷ് ലീഗില്‍ ആദ്യമായി 300 ഗോള്‍ തികച്ച കളിക്കാരനെന്ന ബഹുമതി ഇനി ലയണല്‍ മെസ്സിക്ക് സ്വന്തം. സ്‌പോര്‍ട്ടിംഗ് ഗിജോണിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിക്കൊണ്ടാണ് മെസ്സി അപൂര്‍വ്വ നേട്ടത്തിന്റെ നെറുകയില്‍ തൊട്ടത്. മത്സരം ബാഴ്‌സ 31 ന് സ്വന്തമാക്കി.
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് പിന്നില്‍ അത്‌ലിറ്റിക്കോ മാഡ്രിഡ്, റയല്‍ എന്നി ക്ലബ്ബുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. കെല്‍റ്റ വിഗോയ്‌ക്കെതിരായ കഴിഞ്ഞ മത്സരം 61 ന് ബാഴ്‌സ നേടിയിരുന്നു. മത്സരത്തില്‍ ക്രൈഫ് പെനാള്‍ട്ടി ഓര്‍മ്മിപ്പിച്ചു കൊണ്ട് മെസ്സിയും സുവാരസും ചേര്‍ന്ന് നേടിയ ഗോളിന്റെ ലഹരിയില്‍ നിന്നും ആരാധകര്‍ ഉണരുന്നതിന് മുമ്പേയാണ് മെസ്സി പുതിയ റെക്കോര്‍ഡ് കൂടി നേടിയത്. ഒരു പെനാള്‍ട്ടി നഷ്ടപ്പെടുത്തിയെങ്കിലും അവസാനം മികച്ചൊരു ഗോള്‍ നേടിക്കൊണ്ട് സുവാരസ് ബാഴ്‌സയുടെ വിജയം പൂര്‍ത്തിയാക്കി.അഞ്ചു തവണ ഫിഫ ഫുഡ്‌ബോളര്‍ ഓഫ് ദി ഇയര്‍ ആയ താരം കൂടിയാണ് മെസ്സി. 2005ലാണ് മെസ്സി ബാഴ്‌സയുടെ കുപ്പായത്തില്‍ തന്റെ ആദ്യ ലാ ലിഗ ഗോള്‍ നേടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha