യുവേഫ നാഷന്‍സ് ലീഗ് സെമിയില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ ഫൈനലില്‍...

യുവേഫ നാഷന്‍സ് ലീഗ് സെമിയില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ ഫൈനലില്‍. 48ാം മിനിറ്റില്‍ ഫ്‌ലോറിയന്‍ വിറ്റ്‌സിന്റെ ഹെഡറിലൂടെ ജര്‍മനി മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ ഫ്രാന്‍സിസ്‌കോ കോണ്‍സെക്കാവോ നേടിയ ഗോളിലൂടെ പോര്‍ച്ചുഗല്‍ സമനില പിടിക്കുകയും ചെയ്തു. 63-ാം മിനിറ്റിലായിരുന്നു കോണ്‍സെക്കാവോയുടെ സമനില ഗോള്‍ വന്നത്.
അഞ്ച് മിനിറ്റിനകം 68-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ വിജയഗോളും കണ്ടെത്തി. പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ റൊണാള്‍ഡോയുടെ 137-ാം ഗോളും കരിയറിലെ 937-ാം ഗോളുമായിരുന്നു ഇത്. ഇത് രണ്ടാം തവണയാണ് പോര്‍ച്ചുഗല്‍ നാഷന്‍സ് ലീഗ് ഫൈനലില്‍ എത്തുന്നത്.
ജര്‍മനിക്കെതിരെ കാല്‍ നൂറ്റാണ്ടിനുശേഷമാണ് പോര്‍ച്ചുഗല്‍ ജയിക്കുന്നത്. 2000ത്തിലെ യൂറോ കപ്പിലായിരുന്നു പോര്‍ച്ചുഗല്‍ ഇതിന് മുമ്പ് അവസാനമായി ജര്‍മനിയെ തോല്‍പ്പിച്ചത്.
അതേസമയം യുവേഫ നേഷന്‍സ് ലീഗ് രണ്ടാം സെമി ഫൈനലില്‍ ഇന്ന് രാത്രി 12.30ന് ഫ്രാന്‍സ് യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയ്‌നിനെ നേരിടും.
https://www.facebook.com/Malayalivartha