യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു...

ഫിഫ ക്ലബ് ലോകകപ്പില്‍ യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം.മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.
രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഗാര്‍സിയാണ് റയലിനെ മുന്നിലെത്തിക്കുന്നത്. ട്രെന്റ് അലക്‌സാണ്ടര്‍-അര്‍നോള്‍ഡിന്റെ അസിസ്റ്റില്‍ നിന്നാണ് ഗോളെത്തിയത്. പരിക്ക് മൂലം ഗ്രൂപ് ഘട്ടത്തില്‍ നിന്ന് വിട്ടുനിന്ന റയല്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയിരുന്നു. ഗോളുറച്ച നിരവധി അവസരങ്ങള്‍ ഇരുടീമിനും കിട്ടിയെങ്കിലും വലചലിപ്പിക്കാനായില്ല.
മറ്റൊരു മത്സരത്തില്‍ മെക്‌സിക്കന്‍ ക്ലബായ മോണ്ടെറിയെ കീഴടക്കി ബോറൂസിയ ഡോര്‍ട്ട്മുണ്ട് ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ജയം (21).
14, 24ാം മിനിറ്റുകളില്‍ സെര്‍ഹോ ഗുയ്റാസിയാണ് ഡോര്‍ട്ട്മുണ്ടിനായി ഇരുഗോളുകളും നേടിയത്. 48ാം മിനിറ്റില്‍ ജര്‍മന്‍ ബെര്‍ട്ടെറേമാണ് മോണ്ടെറിക്കായി ഗോള്‍ നേടിയത്.
ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ് ആയിരിക്കും ഡോര്‍ട്ട്മുണ്ടിന്റെ എതിരാളികള്‍.
"
https://www.facebook.com/Malayalivartha