സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ചിറകിലേറി വിജയം തുടര്‍ന്ന് ഇന്റര്‍ മയാമി

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ചിറകിലേറി വിജയം തുടര്‍ന്ന് ഇന്റര്‍ മയാമി. മേജര്‍ സോക്കര്‍ ലീഗില്‍ ഇരട്ടഗോളുമായി മെസി തിളങ്ങിയ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് മയാമി ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെ തകര്‍ത്തത്. കളിയുടെ ആദ്യപകുതിയില്‍ തന്നെ താരം ടീമിനായി ഗോളുകള്‍ നേടുകയായിരുന്നു.
27-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ന്യൂ ഇംഗ്ലണ്ട് റെവല്യൂഷന്‍ പ്രതിരോധ താരത്തിന്റെ പിഴവ് മുതലെടുത്ത് മെസി പന്ത് വലയിലെത്തിക്കുകയായിരുന്നു. 37-ാം മിനിറ്റില്‍ മെസിയുടെ ഗോളിലൂടെ ടീം ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. 80-ാം മിനിറ്റില്‍ കാള്‍സ് ഗില്‍ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനായി ആശ്വാസ ഗോള്‍ നേടുകയായിരുന്നു.
18 മത്സരങ്ങളില്‍ നിന്ന് പത്ത് ജയവും മൂന്ന് തോല്‍വിയും അഞ്ച് സമനിലയുമടക്കം 35 പോയന്റാണ് ടീമിനുള്ളത്. മയാമിയുടെ അവസാന അഞ്ചു മത്സരങ്ങളില്‍ നിന്ന് മെസി ഒമ്പതു ഗോളുകളാണ് നേടിയത്.
തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് മെസി ഇരട്ട ഗോളുകള്‍ നേടുന്നത്.
https://www.facebook.com/Malayalivartha