നിരാശയോടെ ആരാധകര്‍.... സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെയാകെ നിരാശയിലാക്കി സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു. കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ താരം പരസ്പര ധാരണയോടെയാണ് കരാര്‍ അവസാനിപ്പിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് .
2026 വരെയായിരുന്നു കരാര്‍ ഉണ്ടായിരുന്നത്. ക്ലബ് വിടുന്നതില്‍ തനിക്ക് അതിയായ സങ്കടമുണ്ടെന്നു പറഞ്ഞ താരം ബ്ലാസ്റ്റേഴ്‌സിനും ആരാധകര്‍ക്കും നന്ദി പറഞ്ഞു.
''കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയോട് നന്ദി പറയുകയാണ്. സാഹചര്യം മനസ്സിലാക്കി യൂറോപ്പിലേക്കുള്ള എന്റെ യാത്രക്ക് വഴിയൊരുക്കിത്തന്നു. അതില്‍ നന്ദി അറിയിക്കുകയാണ്. കരിയറിലെ ഈ ഘട്ടത്തില്‍ ഇടവേളകളില്ലാതെ സ്ഥിരമായി കളിക്കുന്നത് എനിക്ക് പ്രധാനമാണ്. ഇന്ത്യന്‍ ഫുട്ബാളിനെ ചുറ്റിപ്പറ്റി അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും, ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ക്ലബ്ബിന്റെ ധാരണക്കും പ്രഫഷനലിസത്തിനും ഞാന്‍ നന്ദി പറയുന്നു.
ക്ലബ്ബില്‍ തുടര്‍ന്ന കാലയളവിലുടനീളം സ്‌നേഹം മാത്രം കാണിച്ച എണ്ണമറ്റ ആരാധകരോടുള്ള അതിയായ നന്ദിയും നല്ല ഓര്‍മ്മകളും മാത്രം ബാക്കിയാക്കി ഞാന്‍ പോകുന്നു. കെബിഎഫ്സിയുടെ വിജയത്തിനായി ഞാന്‍ എപ്പോഴും നിലകൊള്ളും. കേരള ബ്ലാസ്റ്റേഴ്സ്, എല്ലാത്തിനും നന്ദി'' -ജീസസ് സമൂഹമാധ്യമത്തില്‍ കുറിച്ചു.കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോറര്‍ ആയിരുന്നു ജീസസ്. 11 ഗോളുകളും ഒരു അസിസ്റ്റും താരം നേടിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha