റയല്‍ മഡ്രിഡും വോള്‍ഫ്‌സ്ബര്‍ഗും യുവേഫ ചാംപ്യന്‍സ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മഡ്രിഡും ജര്‍മന്‍ ക്ലബ്ബ് വോള്‍ഫ്‌സ്ബര്‍ഗും യുവേഫ ചാംപ്യന്‍സ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എ.എസ് റോമയെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്താണ് റയലിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് റയല്‍ ജയിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജെയിംസ് റോഡ്രിഗസുമാണ് ഗോള്‍ നേടിയത്.
ജെന്റിനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് വോള്‍ഫ്‌സ്ബര്‍ഗ് തോല്‍പിച്ചത്. രണ്ടാംപാദത്തില്‍ എതിരില്ലാത്ത ഒരുഗോളിനാണ് ജര്‍മന്‍ ക്ലബ്ബിന്റെ ജയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha