യൂറോപ്പ ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ യുണൈറ്റഡിനെ തകര്‍ത്തു

യൂറോപ്പ ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ലിവര്‍പൂളിന് വിജയം. ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്്ടണ്ടുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ യുണൈറ്റഡിനെ മറികടന്നത്. ഇരുപതാം മിനിട്ടില്‍ സ്റ്ററിഡ്ജാണ് പെനാല്‍റ്റിയിലൂടെ ആദ്യഗോള്‍ നേടിയത്. 73-ാം മിനിട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോ രണ്്ടാംഗോള്‍ നേടി. ആക്രമണത്തിനൊപ്പം മികച്ച പ്രതിരോധവും പുറത്തെടുത്തതാണ് ലിവര്‍പൂളിന് തുണയായത്.
ഗോളി ഡേവിഡ് ഡി ജിയയുടെ തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകളാണ് കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍നിന്ന് ലിവര്‍പൂളിനെ തടഞ്ഞത്. അടുത്ത വ്യാഴാഴ്ച ഓള്‍ഡ്ട്രാഫഡിലാണ് രണ്്ടാം പാദ മത്സരം നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha