കുറുക്കന്മാര് കിരീടത്തിനരികെ

ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന് ഫുട്‌ബോള് ലീഗില് കളികുമ്പോള്‍ ലെസ്റ്റരിലെ കുറുക്കന്മാര് എന്നറിയപ്പെടുന്ന ലെസ്‌റ്റെര് സിറ്റി സ്വപ്‌നത്തില് പോലും വിചാരിച്ചു കാണില്ല തങ്ങള് പ്രീമിയര് ലീഗ് കിരീടത്തിനു അരികെ എത്തുമെന്ന്. സ്വപ്‌നതുല്യമായ മുന്നേറ്റമാണ് ക്ലൌടിയോ റെനെരിയുടെ ചുണക്കുട്ടികള് നടത്തുന്നത്.
സീസണില് തങ്ങള്ക്ക് പിന്നിലുള്ള ടോട്ടന്ഹാമിനേകാള് അഞ്ച് പോയിന്റ് ലീഡ് ഉണ്ട് ലെസ്‌റ്റെര് സിറ്റിയ്ക്ക്. മുന്നേറ്റ നിരയില്‌ജേമി വാര്ഡിയും അള്ജീരിയന് ഫോര്വേഡ് മഹറെസും മികച്ച പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.ക്ലബിനും ദേശീയ ടീമിനും വേണ്ടി ഒരേ പോലെ തിളങ്ങുകയാണ് പ്രിമിയര് ലീഗിലെ ഗോള് വേട്ടകാരില് ഒന്നാമനായ ജേമി വാര്ഡി.
1994ല് ബ്ലാക്ക് ബേണ് റോവേര്‌സ് കിരീടം നേടിയത് ഒഴിച്ച് നിര്ത്തിയാല് ഇംഗ്ലണ്ടിലെ 'ബിഗ് ഫൈവ് ' ക്ലബ്ബുകള്ക്ക് മാത്രം അവകാശപ്പെട്ടതാണ് പ്രിമിയര് ലീഗ് കിരീടം.തങ്ങളുടെ കന്നി കിരീടത്തിനു ഏതാനും മത്സരങ്ങള്ക്ക് പിന്നില് മാത്രമാണ് ലെസ്റ്ററിലെ കുറുക്കന്മാര്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha