യുവേഫ യുറോപ്പ കപ്പ് സെവിയ്യയ്ക്ക്

യുവേഫ കപ്പുകളില്‍ സ്പാനിഷ് ടീമുകളുടെ പടയോട്ടം അവസാനിക്കുന്നില്ല. തുടര്‍ച്ചയായി മൂന്നാം തവണയും യുറോപ്പ കപ്പ് നേടി ഹാട്രിക് നേട്ടം ആഘോഷിക്കുകയാണ് ഉനൈ എമിരിയുടെ സംഘം. മുഴുവന്‍ സമയത്ത് 3-1 വിജയം നേടിയാണ് അവര്‍ വീരോജിതമോടെ കപ്പില്‍ മുത്തമിട്ടത്. കളിയുടെ ആദ്യ പകുതിയില്‍ മുപ്പത്തിയഞ്ചാം മിനിറ്റില്‍ ലിവര്‍പൂളിനു വേണ്ടി ഡാനിയല്‍ സ്റ്ററിഡ്ജ് ഗോള്‍ നേടി പ്രതീക്ഷ നല്‍കി. ആദ്യ പകുതിയില്‍ 1-0.
രണ്ടാം പകുതിയില്‍ ശക്തമായ ആര്‍ജവത്തോടെ കളിക്കുന്ന സെവിയ്യന്‍ താരങ്ങളെയാണ് പിന്നീട് കണ്ടത്. കളി തുടങ്ങി നാല്‍പ്പത്തിയാറാം മിനിറ്റില്‍ തന്നെ ഗാമിയെരോ ഗോളടിച്ച് സമനിലയിലാക്കി. പിന്നീട് 64,70 മിനിട്ടുകളില്‍ കോക്ക് ഇരട്ട പ്രഹരം നല്കി ലിവര്‍പൂളിന്റെ യുറോപ്പ കപ്പ് മോഹങ്ങളെ തല്ലിക്കെടുത്തി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്ത് കളിയവസാനിപ്പിക്കേണ്ടി വന്ന ലിവര്‍പൂളിനു തികച്ചും നിരാശാജനകമാണ് ഫൈനലിലെ ഈ തോല്‍വി.മറുഭാഗത്താകട്ടെ ചാമ്പ്യന്‍സ് ലീഗിനേക്കാള്‍ സെവിയ്യയ്ക്ക് പ്രാധാന്യം യുറോപ്പ കപ്പാണ്. ചരിത്രം അതാണ് തെളിയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha