യുറോപ്പില്‍ ഇന്ന് ക്ലബ് ഫൈനലുകള്‍

യുറോ കപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ ഇന്ന് യുറോപ്പിയന്‍ ക്ലബ്ബുകളുടെ ഫൈനല്‍ പോരാട്ടങ്ങള്‍ മാറ്റുരയ്ക്കും. ഇംഗ്ലണ്ടിലെ എഫ്.എ കപ്പില്‍ മാഞ്ചെസ്‌റ്റെര്‍ യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെയും ജര്‍മന്‍ കപ്പില്‍ ചിരവൈരികളായ ബയണ്‍ മ്യുണിക്ക് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനെയും കോപ ഇറ്റലിയയില്‍ എ.സി.മിലാന്‍ യുവന്ടസിനെയും ഫ്രഞ്ച് കപ്പില്‍ പി.എസ്.ജി ഒളിമ്പിക് മാഴ്‌സയെയും നേരിടും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് പ്രവേശനം പോലും നേടാത്തതില്‍ രോഷം പൂണ്ടിരിക്കുകയാണ് ക്ലബ്ബിന്റെ ആരാധകര്‍. ഇന്ന് തോറ്റാല്‍ കോച്ച് ലൂയി വാന്‍ ഗാളിന്റെ സ്ഥാനം ക്ലബ്ബിന് പുറത്താവാനാണ് സാധ്യത ഏറെ.
ജര്‍മന്‍ കപ്പില്‍ തീപാറും ഫൈനല്‍ പോരാട്ടമാണ് ഇന്ന് നടക്കുക. ബയണ്‍ കോച്ച് പെപ് ഗാര്‍ഡിയോളയുടെ വിടവാങ്ങല്‍ മത്സരമാണിന്ന്. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ പുറത്തായതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇന്ന് ജയിച്ച് ഗാര്‍ഡിയോളയ്ക്ക് അഭിമാനകരമായ ഒരു വിടവാങ്ങല്‍ നല്കാനായിരിക്കും ടീമിന്റെ മുഖ്യ ലക്ഷ്യം. ഇന്നത്തെ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഡോര്‍ട്ട്മുണ്ട് പ്രതിരോധ നിരക്കാരന്‍ മാറ്റ് ഹമ്മല്‍സ് ഇന്നത്തെ മത്സരം കഴിഞ്ഞ് ബയണിലേക്ക് ചേക്കേറുകയാണ്. അതിനാല്‍ തന്നെ മത്സരത്തിന് വാശി കൂടും. കഴിഞ്ഞ തവണ ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ഡോര്‍ട്ട്മുണ്ടിനോപ്പം ആയിരുന്നു. അതിനു പകരം വീട്ടാനുള്ള ഒരു അവസരം കൂടിയാണ് ബയണിന് ഇന്ന്.
ഫ്രഞ്ച് കപ്പിലും ഇന്ന് വികാരപരമായ ഒരു ദിവസമാണ്. പി.എസ്.ജി യുടെ സ്ലാട്ടന്‍ ഇബ്രഹിമോവിച്ചിന് ക്ലബ്ബിനോപ്പമുള്ള അവസാന മത്സരമാണിത്. കപ്പ് നേടി ഇബ്രഹിമോവിച്ചിനു ഉജ്വല യാത്രയയപ്പ് നല്‍കാനായിരിക്കും ക്ലബ്ബിന്റെ ശ്രമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha