യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം

മിലാനില്‍ ഇന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഡ്രിഡ് ഫൈനല്‍. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12.15 നാണ് മത്സരം. 2014 ലെ തനിയാവര്‍ത്തനമാണ് ഇന്നത്തെ മത്സരവും. അന്ന് 1-0 ന് മുന്നിട്ട് നിന്ന അത്‌ലറ്റിക്കോ ഇഞ്ചുറി ടൈമില്‍ ഗോള്‍ വഴങ്ങി കളിയുടെ അധിക സമയത്ത് 3 ഗോള്‍ കൂടി വഴങ്ങി കിരീടം അടിയറവ് വെയ്ക്കുകയായിരുന്നു. അന്നത്തെ മുറിവുണക്കാനുള്ള ഒരു അവസരം കൂടിയാണ് അത്‌ലടിക്കോയ്ക്ക് ഇന്നത്തെ ഫൈനല്‍ മത്സരം.
സെമിഫൈനല്‍ മത്സരങ്ങളില്‍ അത്ര ആധിപത്യമൊന്നും ഇല്ലാതെയാണ് ഇരുടീമുകളും മത്സരത്തിനിറങ്ങുന്നത്. മാഞ്ചെസ്‌റ്റെര്‍ സിറ്റിക്കെതിരെ അവരുടെ ഹോമില്‍ ഗോള്‍രഹിത സമനിലയും സ്വന്തം തട്ടകത്തില്‍ സെല്‍ഫ് ഗോളിലൂടെ കിട്ടിയ വിജയവുമായാണ് റയല്‍ ഫൈനലില്‍ കടന്നുകൂടിയത്. മറുഭാഗത്ത് അത്‌ലറ്റിക്കോയാകട്ടെ ബയണ്‍ മ്യുണിക്കിനെതിരെ എവേ ഗോളിന്റെ ബലത്തിലാണ് ഫൈനല്‍ പ്രവേശനം നേടിയത്. ഹോമില്‍ ഒരു ഗോളിന് ജയിച്ച അത്‌ലറ്റിക്കോ അലയന്‍സ് അരേനയില്‍ 2-1 ന് തോറ്റെങ്കിലും അന്റോണിയോ ഗ്രീസ്മാന്‍ നേടിയ ഒരു എവേ ഗോളില്‍ ഫൈനലിലെത്തി.
റയലിന്റെ കോച്ചായ സിദാനും അത്‌ലട്ടിക്കോയുടെ സിമിയോണും വളരെ ആത്മവിശ്വാസത്തിലാണ്. കപ്പില്‍ കുറഞ്ഞതൊന്നും ഇരുവരും പ്രതീക്ഷികുന്നില്ല. സീസണില്‍ ഇതുവരെ ഒരു കിരീടം പോലും ലഭിക്കാത്ത ഇരുടീമും യുറോപ്പിലെ ഏറ്റവും വലിയ ലീഗ് കപ്പ് നേടി ആശ്വസിക്കാം എന്ന വിശ്വാസത്തിലാണ്. പരിശീലനത്തിനിടെ പരിക്കേറ്റ ക്രിസ്റ്റിയാനൊ റൊണാള്‍ഡോ ഫിറ്റ്‌നെസ്സ് വീണ്ടെടുത്തത് റയലിന് ആശ്വാസം നല്കുന്നു. മറുഭാഗത്ത് പരിക്കില്‍ നിന്ന് മോചിതനായി എത്തുന്ന അത്‌ലട്ടിക്കോയുടെ വിശ്വസ്തനായ പ്രതിരോധക്കാരന്‍ ഡീഗോ ഗോഡിനും അത്‌ലട്ടിക്കോയ്ക്ക് പൂര്‍ണ ആത്മവിശ്വാസം നല്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha