ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്. സെര്‍ജിയോ റാമോസ് ഒരിക്കല്‍ക്കൂടി അത്‌ലട്ടിക്കോയുടെ അന്തകനായി. റാമോസിലൂടെ റയല്‍ ലീഡ് നേടിയെങ്കിലും അത്‌ലട്ടിക്കോയ്ക്ക് വേണ്ടി കരാസ്‌കോ സമനില ഗോള്‍ നേടി. അധിക സമയത്തും ഗോളൊന്നും നേടാനാകാതെ റയല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അത്ലറ്റിക്കോ മാഡ്രിഡിനെ തോല്‍പിച്ചത്(53). ഷൂട്ടൗട്ടില്‍ റയലിന്റെ എല്ലാ കളിക്കാരും ഗോള്‍ നേടി. അത്!ലറ്റിക്കോയുടെ യുവാന്‍ഫ്രാന്‍ കിക്ക് പാഴാക്കി. റയലിന്റെ പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha