കോപ്പ അമേരിക്ക ഫുട്‌ബോളില്‍ യുറഗ്വായ്‌ക്കെതിരെ മെക്‌സിക്കോയ്ക്ക് തകര്‍പ്പന്‍ ജയം

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ യുറഗ്വായ്‌ക്കെതിരെ മെക്‌സിക്കോയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ജയം. മറ്റൊരു മത്സരത്തില്‍ വെനസ്വേലയ്ക്ക് ജയത്തോടെ തുടക്കം. ജമൈക്കയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വെനസ്വേല തോല്‍പ്പിച്ചത്. പതിനഞ്ചാം മിനിട്ടില്‍ ജോസഫ് മാര്‍ട്ടിനെസിന്റെ വകയായിരുന്നു ഏക ഗോള്‍
പത്തുപേരുമായി പൊരുതിയായിരുന്നു വെനസ്വേലയുടെ ജയം. ക്യാപ്റ്റന്‍ വെസ്ലി മോര്‍ഗനെ കൂടാതെ കളിച്ച ജമൈക്ക ഒന്നാം പകുതിയില്‍ ന്നതെ മിഡ്ഫീല്‍ഡര്‍ റുഡോള്‍ഫ് ഓസ്റ്റിനെ ചുവപ്പ് കാര്‍ഡ് കണ്ട് നഷ്ടപ്പെട്ടതോടെയാണ് പത്തു പേരായി ചുരുങ്ങിയത്. എങ്കിലും പത്തുപേരെയും വച്ച് പൊരുതിയ കരീബിയന്‍ ടീമിന് കഷ്ടിച്ചാണ് സമനില നഷ്ടമായത്. പെനാല്‍റ്റി ഏരിയയിലും വെനസ്വേലന്‍ ഡിഫന്‍ഡര്‍മാര്‍ വരുത്തിയ വീഴ്ചയാണ് ഗോളിന് വഴിവച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha