'കോപ്പ'യില്‍ നാളെ തീപാറും പോരാട്ടം

അമേരിക്കയില്‍ നടക്കുന്ന കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിലെ ഏറ്റവും വലിയ പോരാട്ടം നാളെ നടക്കും. കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ മത്സരത്തിന്റെ തനിയാവര്‍ത്തനമായിരിക്കും നാളെ നടക്കുക. മെസ്സിയുടെ അര്‍ജെന്റീന മുന്‍വര്‍ഷത്തെ ചാമ്പ്യന്‍മാരായ ചിലിയെ നേരിടും. അര്‍ജെന്റീനയ്ക്കു പകരം വീട്ടാന്‍ ഇതിലും നല്ല അവസരം ഇനി കിട്ടിയെന്നു വരില്ല. ഇരുടീമും തങ്ങളുടെ ആദ്യ മത്സരത്തിനായാണ് നാളെ ബൂട്ടണിയുക.
കഴിഞ്ഞ വര്‍ഷം പെനാല്‍റ്റി ഷൂട്ടൌട്ടിലായിരുന്നു ചിലിയുടെ വിജയം. പരിക്കില്‍ നിന്നും മുക്തനായി മെസ്സി മത്സരത്തിനിറങ്ങും എന്നാണ് വാര്‍ത്തകള്‍. അങ്ങനെയെങ്കില്‍ അഗ്വെറോയെ കോച്ച് ജെറാര്‍ദൊ മാര്‍ട്ടീനൊ പുറത്തിരുത്താനാണ് സാധ്യത. മറുഭാഗത്ത് മെസ്സിയ്ക്ക് മറുപടിയായി അര്‍സെനല്‍ സ്‌ട്രൈക്കര്‍ അലക്‌സിസ് സാഞ്ചെസാണ് ചിലിയുടെ ആക്രമണ നിരയെ നയിക്കുക. മികച്ച ഫോമിലുള്ള അര്‍തുറോ വിദാലും വര്‍ഗാസും അര്‍ജെന്റീനയ്ക്കു വെല്ലുവിളിയുയര്‍ത്താന്‍ പോന്നവരാണ്. ഇരുടീമും 4-3-3 ശൈലിയില്‍ കളിക്കാനാണ് സാധ്യത.
കഴിഞ്ഞ രണ്ടു സൗഹൃദ മത്സരത്തിലും പരാജയപ്പെട്ടാണ് ചിലി അര്‍ജെന്റീനയെ നേരിടാനിറങ്ങുന്നത്. അതുകൊണ്ട് തന്നെ അത് അവരുടെ ആത്മവിശ്വാസത്തെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്ന് കണ്ടറിയാം. അര്‍ജെന്റീനയാകട്ടെ വന്‍ ടൂര്‍ണമെന്റുകളെ അപേക്ഷിച്ച് സൗഹൃദ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. എന്തായാലും അര്‍ജെന്റീനയ്ക്കിത് പക പോക്കലിന്റെ മത്സരമാണ്. ചിലിയ്ക്ക് തങ്ങള്‍ എന്തുകൊണ്ട് കോപ്പയിലെ ചാമ്പ്യന്‍മാര്‍ എന്ന് തെളിയിക്കാനുള്ള അവസരവും. മത്സരം ഇന്ത്യന്‍ സമയം നാളെ രാവിലെ 7 മണിക്കാണ് ആരംഭിക്കുക. സോണി ഇ.എസ്.പി.എന്നില്‍ തത്സമയം കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha