കോപ്പ അമേരിക്ക: അര്‍ജന്റീന 2-1ന് ചിലെയെ തോല്‍പ്പിച്ചു

ലയണല്‍ മെസ്സിയില്ലാത്ത അര്‍ജന്റീന 2-1ന് ചിലെയെ തോല്‍പ്പിച്ചു (2-1). 51-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയും അന്‍പത്തിയൊമ്പതാം മിനിറ്റില്‍ എവര്‍ ബനേഗയുമാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. 91-ാം മിനിറ്റില്‍ ചിലെയ്ക്കുവേണ്ടി പകരക്കാരനായി ഇറങ്ങിയ ഫ്യുന്‍സാലിഡ ഗോള്‍ നേടിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. ഫീ കിക്കിലൂടെയാണ് ചിലെ ഗോള്‍ നേടിയത്.
ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയില്‍ ആദ്യ രണ്ടു ഗോളുകള്‍ നേടി അര്‍ജന്റീന കരുത്തു തെളിയിച്ചു. അതേസമയം, ചിലെയുടെ ഗാരി മെഡലിനും അര്‍ജന്റീനയുടെ ഡി മരിയയ്ക്കും മാര്‍ക്കസ് റോഹോയ്ക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു.
ഗോള്‍ പിറന്നില്ലെങ്കിലും അര്‍ജന്റീന- ചിലെ ടീമുകള്‍ ഒരുപോലെ പരസ്പരം ആക്രമിച്ചു കളിക്കുന്നതാണ് ഒന്നാം പകുതിയില്‍ കണ്ടത്. അതേസമയം, മേയ് 27ന് ഹോണ്ടുറാസുമായുള്ള സൗഹൃദമല്‍സരത്തില്‍ മെസ്സിക്കു പരുക്കേറ്റിരുന്നു. ഇതാണ് ചിലെയ്‌ക്കെതിരായ മല്‍സരത്തില്‍ മെസി ഇറങ്ങാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha