കോപ്പ അമേരിക്ക ഫുട്‌ബോളില്‍ കോസ്റ്ററിക്കെതിരെ അമേരിക്കയ്ക്ക് ജയം

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ കോസ്റ്ററിക്കെതിരെ അമേരിക്കയ്ക്ക് ജയം. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് അമേരിക്കയുടെ ജയം. ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തില്‍ അമേരിക്കയ്‌ക്കെതിരെ ഒരു ഗോളുപോലും നേടാനാവാതെ കോസ്റ്ററിക്ക അടിയറവ് പറയുകയായിരുന്നു.
ക്ലിന്റ് ഡെംപ്‌സിയാണ് അമേരിക്കയ്ക്കായി ആദ്യ ഗോള്‍ നേടിയത്. ജെര്‍മെയ്ന്‍ ജോണ്‍സ് രണ്ടാം ഗോള്‍ നേടി. ബോബി വുഡിന്റെ മൂന്നാംഗോള്‍ അമേരിക്കയുടെ ജയം ഉറപ്പാക്കി. ഗ്രഹാം സുസിയുടെ നാലാം ഗോളിലൂടെ കോസ്റ്ററിക്കയ്ക്കുമേല്‍ അമേരിക്ക ആധികാരിക ജയം നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha