കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലില്‍

കോപാ അമേരിക്ക ഫുട്ബാളില്‍ കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ശക്തരായ പരാഗ്വയെ 21ന് തോല്‍പിച്ചാണ് കൊളംബിയ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 12ാം മിനിറ്റില്‍ കാര്‍ലോസ് ബക്കയും 30ാം മിനിറ്റില്‍ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസുമാണ് ഗോള്‍ നേടിയത്. രണ്ട് മത്സരങ്ങളിലെ തുടര്‍ച്ചയായ ജയത്തോടെയാണ് കൊളംബിയ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്.
ജെയിംസ് റോഡ്രിഗസിന്റെ പാസില്‍ നിന്നാണ് കാര്‍ലോസ് ബക്ക ആദ്യ ഗോള്‍ നേടിയത്. തുടക്കത്തില്‍ തന്നെ കൊളംബിയന്‍ മുന്നേറ്റ നിര ഉണര്‍ന്നിരുന്നു. നിരവധി തവണ പരാഗ്വയുടെ ഗോള്‍ പോസ്റ്റിന് മുന്നില്‍ കൊളംബിയന്‍ മുന്നേറ്റ നിര വന്നും പോയുമിരുന്നു. 16ാം മിനിറ്റില്‍ റോഡ്രിഗസിന്റെ കിടിലന്‍ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു. പരാഗ്വന്‍ ഗോള്‍കീപ്പര്‍ നിരവധി തവണ പരീക്ഷിക്കപ്പെട്ടു. 34ാം മിനിറ്റില്‍ പരാഗ്വേന്‍ താരം ഡാ സില്‍വ ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.
വ്യക്തമായ മേധാവിത്വം പുലര്‍ത്തിയാണ് കൊളംബിയ ആദ്യപകുതി പൂര്‍ത്തീകരിച്ചത്. അതേസമയം, മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും പരാഗ്വക്ക് ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയില്‍ പരാഗ്വേക്ക് ഒരു പെനാല്‍ട്ടി നഷ്ടപ്പെട്ടു. ആദ്യം അനുവദിച്ച പെനാല്‍ട്ടി പിന്നീട് റഫറി തിരുത്തുകയായിരുന്നു. 71ാം മിനിറ്റില്‍ വിക്ടര്‍ അയാല പരഗ്വേയുടെ മറുപടി ഗോള്‍ നേടി. അയാലയുടെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്. ഇതിനിടെ പരാഗ്വേ താരം റൊമാരോ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. മത്സരം അവസാനിക്കാനിരിക്കെ അവസരങ്ങള്‍ പരാഗ്വേയെ തേടിയെത്തിയെങ്കിലും ഗോള്‍ നേടാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha