കോപ അമേരിക്ക ഫുട്‌ബോളില്‍ മഞ്ഞപ്പടയുടെ ഗോള്‍മഴ

കോപ അമേരിക്ക ഫുട്ബാളില്‍ ഹെയ്തിക്കെതിരെ ബ്രസീലിയന്‍ ഗോള്‍വര്‍ഷം. ഗ്രൂപ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ബ്രസീല്‍ ഏഴു ഗോളുകളാണ് ഹെയ്തിയുടെ വലയില്‍ നിറച്ചത്. ഫിലിപ് കൊട്ടീഞ്ഞോയുടെ ഹാട്രിക് മികവിലാണ് ബ്രസീല്‍ വന്‍ വിജയം സ്വന്തമാക്കിയത്. ഇതോടെ ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് സമനില വഴങ്ങിയ മഞ്ഞപ്പട ജയത്തോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷ വര്‍ധിപ്പിച്ചു. ജയത്തോടെ നാല് പോയന്റുമായി ബ്രസീല്‍ ഗ്രൂപ്പിലും ഒന്നാമതെത്തി.
കളി തുടങ്ങി ആദ്യ അരമണിക്കൂറിനുള്ളില്‍ രണ്ട് ഗോളുകള്‍ നേടിയ കൊട്ടീഞ്ഞോ അവസാന വിസിലിന് തൊട്ട് മുമ്പാണ് മൂന്നാം ഗോള്‍ നേടിയത്. 14,ാം മിനിട്ടിലും 29ാം മിനിട്ടിലും ഗോള്‍ നേടി കളംനിറഞ്ഞ് കളിച്ച കൊട്ടീഞ്ഞോ ഇഞ്ചുറി ടൈമിലെ രണ്ടാം മിനിട്ടിലാണ് തന്റെ ആദ്യ രാജ്യാന്തര ഹാട്രിക് തികച്ചത്. റെനറ്റോ അഗസ്റ്റിന്റെ രണ്ട് ഗോളുകളും ഗബ്രിയേല്‍, ലൂക്കാസ് ലിമ എന്നിവരുടെ ഗോളുകളും ബ്രസീല്‍ വിജയത്തിന് കരുത്തുപകര്‍ന്നു. ഹെയ്തി ഗോളി പ്ലാസിഡിന്റെ മികച്ച സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ ബ്രസീലിന്റെ ഗോള്‍ നില ഇനിയും വര്‍ധിക്കുമായിരുന്നു. 70 ാം മിനിട്ടില്‍ ജയിംസ് മാര്‍സെലിനാണ് ഹെയ്തിയുടെ ആശ്വാസ ഗോള്‍ നേടിയത്.
ഹെയ്തിയുമായി ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും വിജയിച്ച റെക്കോഡുമായാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. പ്രതീക്ഷിച്ചതുപോലെ, ലോക റാങ്കിങ്ങിലെ 74ാം റാങ്കുകാരായ ഹെയതിക്കെതിരായ കളി കൈയടക്കിയത് കാനറികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha