ഉറുഗ്വെയെ അട്ടിമറിച്ച് വെനസ്വേല ക്വാര്‍ട്ടറില്‍

ബാഴ്‌സലോണ താരം ലൂയിസ് സുവാരസ് ഇല്ലാതെ ഇറങ്ങിയ ഉറുഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് മലര്‍ത്തിയടിച്ച് വെനസ്വേല കോപ്പ അമേരിക്ക ശതാബ്തി ഫുട്‌ബോള്‍ നോക്കൗട്ടില്‍. 36-ാം മിനിറ്റില്‍ ഹൊസെ ശലോമന്‍ റണ്‍ഡണ്‍ റീബൗണ്ട് പന്തില്‍നിന്ന് നേടിയ ഉജ്വല ഗോളാണ് വെനസ്വേലയുടെ ജയമൊരുക്കിയത്. ഇതോടെ ഗ്രൂപ്പ് സിയില്‍ രണ്ട് കളികളില്‍നിന്ന് ആറു പോയിന്റുമായി വെനസ്വേല ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു. രണ്ട്ു മത്സരങ്ങളിലും തോല്‍വിയേറ്റുവാങ്ങിയ ഉറുഗ്വെ പുറത്തായി.
36-ാം മിനിറ്റില്‍ വെനസ്വേല മധ്യനിരക്കാരന്‍ അലജാന്‍ഡ്രോ ഗ്വേറയുടെ ലോംഗ് ഷോട്ട് ഉറുഗ്വെ ഗോള്‍ കീപ്പര്‍ ഫെര്‍നാണ്‍ഡോ മുസ്‌ലേര തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് ക്രോസ് ബാറില്‍ ഇടിച്ച് തിരിച്ചെത്തി. വീണു കിട്ടിയ അവസരം മുതലാക്കി വെസ്റ്റ് ബ്രോംവിച്ച് സ്‌ട്രൈക്കറായ റണ്‍ഡണ്‍ ഗോള്‍ വല കുലുക്കി. 1-0നു വെനസ്വേല മുന്നില്‍. ലഭിച്ച ലീഡ് കളയാതിരിക്കാന്‍ വെനസ്വേല ശ്രമിച്ചതോടെ ജയം അവര്‍ക്കൊപ്പമായി.
കോപ്പ അമേരിക്കയില്‍ ഉറുഗ്വെയ്‌ക്കെതിരേ വെനസ്വേല നേടുന്ന ആദ്യ ജയമാണിത്.
കോപ്പ ഡെല്‍ റെ ഫൈനലില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ സുവാരസ് ഇല്ലാതെയാണ് ഉറുഗ്വെ ഇറങ്ങിയത്. ആദ്യ മത്സരത്തിലും സുവാരസ് കളത്തിലിറങ്ങിയിരുന്നില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് പരാജയപ്പെട്ട ഉറുഗ്വെയ്ക്ക് ജയിച്ചാല്‍മാത്രമേ നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നുള്ളൂ. പന്തടക്കത്തില്‍ 61 ശതമാനവുമായി ഏറെ മുന്നിലായിരുന്നെങ്കിലും ഗോളിലേക്കെത്താന്‍ കഴിയാതിരുന്നതാണ് ഉറുഗ്വെയുടെ പരാജയ കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha