ജമൈക്കയെ തോല്‍പ്പിച്ച് മെക്‌സികൊ കോപ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു

കോപ അമേരിക്ക ഫുട്ബാളില്‍ ജമൈക്കക്കെതിരെ മെക്‌സികോക്ക് വിജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ജമൈക്കയെ മെക്‌സികോ തോല്‍പ്പിച്ചത്. ജാവിയോര്‍ ചിചാരിറ്റോയും ഒറിബെ പെരാള്‍ട്ടയും ആണ് ഗോളുകള്‍ നേടിയത്.
മത്സരം ആരംഭിച്ച് 18ാം മിനിട്ടിലാണ് ചിചാരിറ്റോ ഗോളടിച്ചത്. ജീസസ് മാനുവല്‍ കൊറോനയില്‍ നിന്ന് ലഭിച്ച പാസ് സെന്റര്‍ ബോക്‌സില്‍ നിന്ന് ചിചാരിറ്റോ ഹെഡ് ചെയ്താണ് വലയിലെത്തിച്ചത്.
രണ്ടാം പകുതിയിലാണ് ഒറിബെ പെരാള്‍ട്ട മെക്‌സികോക്ക് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. ജമൈക്കന്‍ പ്രതിരോധ നിരയുടെ മുകളിലൂടെ ഹെക്ടര്‍ ഹെരാര നല്‍കിയ പാസ് ഒറിബെ പെരാള്‍ട്ടയുടെ ഇടതു കാല്‍ ഷോട്ടില്‍ ഗോളായി മാറി. ഗ്രൂപ്പ് സി മത്സരത്തില്‍ വെനിസ്വേലയോട് തോറ്റ ഉറുഗ്വെയുടെ ക്വാര്‍ട്ടര്‍ സാധ്യത മെക്‌സികോയുടെ വിജയത്തോടെ അവസാനിച്ചു. ജമൈക്കക്കെതിരെ മെക്‌സികോ തോല്‍ക്കുകയായിരുന്നെങ്കില്‍ ഉറുഗ്വെ ക്വാര്‍ട്ടറില്‍ പ്രവേശനം നേടുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha