കോപ്പ അമേരിക്ക അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍

പാനമയ്‌ക്കെതിരെ ഗോള്‍മഴ തീര്‍ത്ത് അര്‍ജന്റീന രണ്ടാം ജയത്തോടെ കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. എതിരില്ലാത്ത അഞ്ച് ഗോളിനാണ് അര്‍ജന്റീനയുടെ ജയം. രണ്ടാംപകുതിയില്‍ പകരക്കാരാനായി ഇറങ്ങിയ മെസി 68ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. 78ാം മിനിറ്റില്‍ കിട്ടി ഫ്രീകിക്ക് വലയിലെത്തിച്ച മെസി, 87ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടി.
ഏഴാാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ ഫ്രീകിക്കില്‍ നിന്ന് നിക്കോളാസ് ഒട്ടോമെന്‍ഡിയാണ് അര്‍ജന്റീനയുടെ ആദ്യഗോള്‍ നേടിയത്. തൊണ്ണൂറാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ അര്‍ജന്റീനയുടെ അഞ്ചാം ഗോള്‍ നേടി. കളിക്കിടെ ഏയ്ഞ്ചല്‍ ഡി മരിയ പരുക്കേറ്റ് മടങ്ങിയത് അര്‍ജന്റീനയ്ക്ക് നഷ്ടമായി. പാനമചിലെ മല്‍സരഫലമായിരിക്കും ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ടീമിനെ നിര്‍ണയിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha