ആറുമണിക്ക് ശേഷം ഫൈനല്‍ കാണാനെത്തുന്നവര്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനമില്ല

ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം നടക്കുക കനത്ത സുരക്ഷാക്രമീകരണങ്ങളുടെ പശ്ചാത്തലത്തില്‍. സ്‌റ്റേഡിയത്തിന് പുറത്ത് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുത്തവര്‍ക്ക് പാസ്സ് നല്‍കുന്നതിന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള അംബേദ്കര്‍ സ്‌റ്റേഡിയത്തിലെ ബോക്‌സ് ഓഫീസില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം മത്സരം കാണാനെത്തിയവര്‍ക്ക് തിരിച്ചു പോകാനായി തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളം നോര്‍ത്തില്‍ നിര്‍ത്തും. രാത്രി 9.45നാണ് ട്രെയിന്‍ നോര്‍ത്തിലെത്തുക.
മത്സരം കാണാനെത്തുന്നവര്‍ക്ക് പോലീസ് നല്‍കുന്ന പ്രത്യേക നിര്‍ദേശങ്ങള്‍
സ്‌റ്റേഡിയത്തിലേക്കുള്ള പ്രവേശനം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കും
വൈകുന്നേരം ആറുവരെ കാണികള്‍ക്ക് സ്‌റ്റേഡിയത്തിലെത്താം
ആറു മണിക്ക് ശേഷം ടിക്കറ്റുണ്ടെങ്കിലും സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ല
ടിക്കറ്റില്ലാത്തവരെ സ്‌റ്റേഡിയത്തിന് ചുറ്റുവട്ടത്തേക്ക് പ്രവേശിപ്പിക്കില്ല
ആറു മണിക്ക് ശേഷം സ്‌റ്റേഡിയത്തിന് ചുറ്റുമുള്ള റോഡുകളില്‍ കറങ്ങി നടക്കുന്നവരെ ഒഴിപ്പിക്കും
കുപ്പിവെള്ളം, ഭക്ഷണപ്പൊതികള്‍ തുടങ്ങിയവ യാതൊരു കാരണവശാലും സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ല
സ്‌റ്റേഡിയവും പരിസരപ്രദേശങ്ങളും സിസിടിവി നിരീക്ഷണത്തിലായിരിക്കും
നിയന്ത്രണം വിട്ടു പെരുമാറുന്നവര്‍ക്കെതിരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കും
ഞായറാഴ്ച്ച രാവിലെ മുതല്‍ റിങ്‌റോഡില്‍ പാര്‍ക്കിങ് അനുവദിക്കില്ല
നോ പാര്‍ക്കിംഗ് ഏരിയകളില്‍ പാര്‍ക്ക്‌ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് മാറ്റും
സ്‌റ്റേഡിയം റിങ് റോഡില്‍ വഴിയോരക്കച്ചവടങ്ങളും പൊലീസ് നിരോധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















