മെസ്സിക്ക് നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിലക്ക്, അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് മെസ്സിയെ ഫിഫ വിലക്കിയത്

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിലക്ക്. ഫിഫയാണ് മെസ്സിക്ക് വിലക്ക് പ്രഖ്യാപിച്ചത്. ചിലിയ്ക്ക് എതിരായ യോഗ്യതാ മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് ഫിഫ വിലക്ക് പ്രഖ്യാപിച്ചത്.
ബ്രസീലിയന്‍ റഫറി ആദ്യഘട്ടത്തില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ മത്സരശേഷം പുറത്തുവന്ന വീഡിയോയില്‍ മെസ്സി റഫറിയെ അസഭ്യം പറയുന്നതായി വ്യക്തമായിരുന്നു.
മെസ്സിക്കെതിരായി ഫൗള്‍ വിളിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. മെസ്സിയുടെ പ്രതികരണം ചുവപ്പ് കാര്‍ഡ് ലഭിക്കാവുന്ന കുറ്റമായാണ് വിലയിരുത്തപ്പെട്ടത്. മത്സരശേഷം ഈ ഒഫീഷ്യലിന് കൈ കൊടുക്കാനും മെസ്സി തയ്യാറായിരുന്നില്ല. വിലക്കിനു പുറമെ ആറര ലക്ഷത്തോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മല്‍സരത്തില്‍ മെസ്സി പെനല്‍റ്റിയില്‍നിന്ന് നേടിയ ഗോളില്‍ അര്‍ജന്റീന വിജയിച്ചിരുന്നു. 2018 ലോകകപ്പിന് ഇനിയും യോഗ്യത ഉറപ്പാക്കിയിട്ടില്ലാത്ത അര്‍ജന്റീനയ്ക്ക് മെസ്സിയുടെ വിലക്ക് തിരിച്ചടിയാകും.
ലോകകപ്പ് യോഗ്യതയ്ക്ക് ഇനി അഞ്ചു മല്‍സരങ്ങള്‍ മാത്രം അവശേഷിക്കെ അതില്‍ ഭൂരിഭാഗം മല്‍സരങ്ങളിലും മെസ്സിക്കു കളിക്കാനാകാത്തത് അര്‍ജന്റീനയുടെ സാധ്യതകളെ പോലും ബാധിക്കും. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മോശം പ്രകടനവുമായി പിന്നോക്കം പോയ അര്‍ജന്റീന, കഴിഞ്ഞ മല്‍സരത്തില്‍ ചിലെയ്‌ക്കെതിരെ നേടിയ വിജയത്തോടെ ഗ്രൂപ്പിലെ ആദ്യ നാലു ടീമുകളിലൊന്നായി മാറിയിരുന്നു. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന ആദ്യ നാലു ടീമുകള്‍ക്കാണ് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുക. അഞ്ചാമതെത്തുന്ന ടീമിന് പ്ലേ ഓഫ് കളിക്കാന്‍ അവസരമുണ്ട്.
https://www.facebook.com/Malayalivartha






















