Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ സായ്പ്രണീതിന് വെങ്കലം, സിന്ധു മൂന്നാം തവണയും ഫൈനലില്‍

24 AUGUST 2019 05:53 PM IST
മലയാളി വാര്‍ത്ത

സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ നടക്കുന്ന ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് തുടര്‍ച്ചയായ മൂന്നാം ഫൈനല്‍. ഇന്നു നടന്ന സെമി പോരാട്ടത്തില്‍ ചൈനീസ് താരം ചെന്‍ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശം. സ്‌കോര്‍: 21-7, 21-14. സ്‌കോര്‍ നില സൂചിപ്പിക്കും പോലെ തീര്‍ത്തും ഏകപക്ഷീയമായി മാറിയ സെമി പോരാട്ടം 40 മിനിറ്റു മാത്രമാണ് നീണ്ടത്. ലോക റാങ്കിങ്ങില്‍ അഞ്ചാമതുള്ള സിന്ധു പരാജയപ്പെടുത്തിയ ചെന്‍ യു ഫെയ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ളയാളാണ്.

ലോക ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ ഫൈനലില്‍ കടക്കുന്ന മൂന്നാമത്തെ മാത്രം വനിതാ താരമാണ് സിന്ധു. കഴിഞ്ഞ രണ്ടു വര്‍ഷവും സിന്ധു ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നെങ്കിലും കലാപ്പോരില്‍ തോറ്റ് വെള്ളിയില്‍ ഒതുങ്ങുകയായിരുന്നു. ഇതിനു പുറമെ ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ടു വെങ്കല മെഡലുകളും സിന്ധുവിന്റെ പേരിലുണ്ട്. നേരത്തെ, ചൈനീസ് തായ്‌പേയിയുടെ തായ് യസു യിങ്ങിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കു മറികടന്നാണ് സിന്ധു സെമിയിലെത്തിയത്. 12-21, 23-21, 21-19 എന്ന സ്‌കോറിലായിരുന്നു ക്വാര്‍ട്ടറിലെ ജയം.

അതേസമയം, 36 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലോക ചാംപ്യന്‍ഷിപ്പ് സെമിയില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ ബി.സായ്പ്രണീതിന്റെ സ്വപ്നക്കുതിപ്പിന് സെമിയില്‍ വിരാമമായി.

ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോറ്റയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സായ്പ്രണീതിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 13-21, 8-21. ഇതോടെ സായ്പ്രണീതിന് വെങ്കലം ലഭിച്ചു. 1983-ല്‍ പ്രകാശ് പദുക്കോണിനുശേഷം ലോക ചാംപ്യന്‍ഷിപ്പ് പുരുഷവിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സായ്പ്രണീത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (21 minutes ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (22 minutes ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (45 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (58 minutes ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (1 hour ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (1 hour ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (1 hour ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (2 hours ago)

ത്രിഭാഷാപഠന പദ്ധതി.... മൂന്നാംഭാഷ തിരഞ്ഞെടുത്ത് ക്ലാസുകൾ ആരംഭിക്കാൻ അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് കർശന നിർദേശം നൽകി സിബിഎസ്ഇ  (2 hours ago)

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

കുവൈത്തിൽ നേരിയ ഭൂചലനം.... നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല  (3 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി ഇന്ന് മെയ് 6 ന് വിധി (ഉത്തരവ്) പറയും  (3 hours ago)

മകളുടെ നിക്കാഹിന് പങ്കെടുക്കാനാവാതെ.... പ്രവാസലോകത്തെ നോവിലാഴ്ത്തി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും...  (4 hours ago)

Malayali Vartha Recommends