Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം


കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്...


സംസ്ഥാനത്ത് വേനല്‍ മഴ സജീവം... കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

ടെന്നീസ് താരം ജോക്കോവിച്ചിനും ഭാര്യയ്ക്കും കോവിഡ്

24 JUNE 2020 07:46 AM IST
മലയാളി വാര്‍ത്ത

താനും ഭാര്യയും രോഗബാധിതരായെന്ന് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മക്കളുടെ ഫലം നെഗറ്റീവാണെന്നും മുപ്പത്തിമൂന്നുകാരനായ താരം അറിയിച്ചു.

ജ്യോക്കോവിച്ച് മുന്‍കൈയെടുത്തു ബാള്‍ക്കന്‍ മേഖലയില്‍ സംഘടിപ്പിച്ച അഡ്രിയ ടൂര്‍ പ്രദര്‍ശന ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടെന്നീസ് താരങ്ങളില്‍ ചിലര്‍ കോവിഡ് പോസിറ്റീവായതിന്റെ പേരില്‍ പഴികേട്ടതിനു പിന്നാലെയാണു സെര്‍ബിയന്‍ താരവും വൈറസ് ബാധിതനായത്.

സാമൂഹിക അകലം അടക്കം കോവിഡ് ചട്ടങ്ങളൊന്നും പാലിക്കാതെ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതില്‍ വിവിധ കോണുകളില്‍നിന്നും ടെന്നീസ് താരങ്ങളില്‍നിന്നുംതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ക്രൊയേഷ്യയുടെ ബോര്‍ണ കോറിക്, ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, വിക്ടര്‍ ട്രോയ്ക്കി എന്നിവര്‍ക്കുപിന്നാലെ രോഗബാധിതനായ നാലാമത്തെ പ്രമുഖ ടെന്നീസ് താരമാണു ജോക്കോവിച്ച്. ഇതില്‍ കോറിക്, ദിമിത്രോവ് എന്നിവര്‍ അഡ്രിയ ടൂറില്‍ പങ്കെടുത്തിരുന്നു.

പ്രദര്‍ശന ടൂര്‍ണമെന്റിനു ശേഷം ബല്‍ഗ്രേഡില്‍ മടങ്ങിയെത്തിയതിനുപിന്നാലെ നടത്തിയ കോവിഡ് പരിശോധനയുടെ ഫലം ലഭിച്ചപ്പോഴാണ് ജോക്കോവിച്ചും ഭാര്യയും പോസിറ്റീവാണെന്നു വ്യക്തമായത്. ഇരുവര്‍ക്കും പ്രത്യേകിച്ചു ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ടൂര്‍ണമെന്റില്‍ പങ്കെടുത്തവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച താരം ആരുടെയും ആരോഗ്യനില വഷളാകാതിരിക്കട്ടെയെന്ന് ആശംസിക്കാനും മറന്നില്ല.

ബല്‍ഗ്രേഡില്‍ നടന്ന പ്രാഥമിക ഘട്ടത്തില്‍ കളിക്കാര്‍ അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരുമിച്ചു ബാസ്‌കറ്റ്ബോള്‍ കളിക്കുകയും പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയും ചിത്രങ്ങള്‍ക്കു പോസ് ചെയ്യുന്നതും പതിവായിരുന്നു.

കോവിഡില്‍ കുടുങ്ങി കായികമത്സരങ്ങളും ടൂര്‍ണമെന്റുകളും നിര്‍ത്തിവച്ചതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായ താരങ്ങളെ സഹായിക്കാനാണു ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ജോക്കോവിച്ചിന്റെ സഹോദരനായിരുന്നു പരിപാടിയുടെ ഡയറക്ടര്‍മാരില്‍ ഒരാള്‍.

പരിപാടിയില്‍ പങ്കെടുത്ത ജോക്കോവിച്ച് മറ്റു താരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെയടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവം വിവാദമായതോടെ അഡ്രിയ ടൂറിന്റെ തുടര്‍പരിപാടികള്‍ റദ്ദാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു. ബോസ്നിയയിലെ ബന്‍ജാ ലൂക്കയില്‍ ജൂലൈ മൂന്ന്, നാല് തീയതികളിലെ പരിപാടികളും അഞ്ചിന് സാരയേവോയില്‍ നിശ്ചയിച്ചിരുന്ന പ്രദര്‍ശന മത്സരവുമാണ് ഉപേക്ഷിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം  (5 minutes ago)

ലഡാക്കിലെ ലേയിൽ ഇന്ന് പുലർച്ചെ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി...പരിഭ്രാന്തരായി ജനങ്ങൾ  (20 minutes ago)

കണ്ണീർക്കാഴ്ചയായി... തെരുവുനായ കുറുകെ ചാടി... നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം  (30 minutes ago)

ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും...  (1 hour ago)

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷയ്ക്കുള്ള അഡ്വാൻസ് എക്സാം സിറ്റി ഇൻ്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവർ മാത്രം.....  (1 hour ago)

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ റൺമല താണ്ടി സൺറൈസേഴ്‌സ് ഹൈദരാബാദ്...  (1 hour ago)

ഹജ്ജിനുള്ള കൊച്ചിയില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടും...  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന്...  (2 hours ago)

കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (3 hours ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (3 hours ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (11 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (11 hours ago)

Malayali Vartha Recommends