Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

പ്രതിഷേധം, പ്രചോദനം; യു.എസ് ഓപ്പണിന്‍ കിരീടം നേടിയ ഒസാക്കയും തോല്‍വിയിലും നിരാശയില്ലാത്ത അസരാങ്കയും; കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ ടൂര്‍ണമെന്റിന്‍ ഉടനീളം പ്രതിഷേധം രേഖപ്പെടുത്തി നവോമി ഒസാക്കി; അമ്മമാരുടെ കരുത്ത് കാട്ടിയ അസരാങ്ക

13 SEPTEMBER 2020 01:01 PM IST
മലയാളി വാര്‍ത്ത

ഇത്തവണത്തെ യു.എസ് ഓപ്പണിനെ വ്യത്യസ്തമാക്കിയത് ഒസാക്കയുടെ പ്രതിഷേധവും അസരാങ്കയുടെ പോരാട്ട വിര്യവും തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ചാമ്പ്യനായത് ജാപ്പനീസ് താരം നവോമി ഒസാക്കയാണ്. കരിയറിലെ മൂന്നാമത്തെ ഗ്രാന്‍ഡ്സ്ലാമാണ് ഒസാക്ക യുഎസ് ഓപ്പണിലൂടെ സ്വന്തമാക്കിയത്. ഒസാക്കയുടെ രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം കൂടിയാണിത്. ഫൈനലില്‍ ബെലാറൂസിന്റെ വിക്ടോറിയ അസാരെങ്കയെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ഒസാക്ക തോല്‍പ്പിച്ചത്. വംശീയവെറിയാല്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രത്യേക മാസ്‌കുമായാണ് ടൂര്‍ണമെന്റിലുടനീളം ഒസാക്ക എത്തിയത്. ബ്രിയോണ ടെയ്‌ലര്‍, എലിജ മക്ലെയ്ന്‍, ട്രൈവോണ്‍ മാര്‍ട്ടിന്‍, അഹമദ് ആര്‍ബറി, ജോര്‍ജ് ഫ്‌ളോയ്ഡ്, തമിര്‍ റെയ്‌സ് എന്നിവരുടെ പേരുകള്‍ എഴുതിച്ചേര്‍ത്ത മാസ്‌കുകള്‍ മത്സരത്തിനിടെ ഒസാക്ക ധരിച്ചിരുന്നു. ഒസാക്കയുടെ പ്രതിഷേധങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധനേടിയിരുന്നു.

ഓരോ റൗണ്ടിലും ഓരോ മാസ്‌കുമായി എത്തുന്ന ഒസാക്ക കറുത്തവര്‍ഗക്കാര്‍ക്ക് തുല്യനീതിക്ക് വേണ്ടിയുള്ള പോര് ഇവിടേയും തുടരുന്നു. യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ബ്രെയോന ടെയ്‌ലറിന്റെ പേരെഴുതിയ മാസ്‌ക് ആണ് ഒസാക്ക അണിഞ്ഞത്. മാര്‍ച്ച് 13ന് ലൂസ്വില്ലയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ടെയ്‌ലറെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനെ പുറത്താക്കി. മറ്റ് രണ്ട് പേരുടെ വകുപ്പ് മാറ്റുക മാത്രമാണുണ്ടായത്. മൂന്ന് പേര്‍ക്കെതിരേയും ക്രിമിനല്‍ കേസ് എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

രണ്ടാം റൗണ്ടില്‍ ഇലിജാ മക്‌ക്ലെയ്‌നിന്റെ പേര് എഴുതിയ ജേഴ്‌സി അണിഞ്ഞാണ് ഒസാക്ക എത്തിയത്. മക്‌ക്ലെയ്ന്‍(23) കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കൊളാറാഡോയിലെ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. മൂന്നാം റൗണ്ടില്‍ അഹ്മൗദ് ആര്‍ബെറിക്ക് നേരിട്ട അനീതി ലോകത്തിന്റെ മുന്‍പിലേക്ക് എത്തിച്ചാണ് ഒസാക്ക എത്തിയത്. ഫെബ്രുവരിയില്‍ ജോര്‍ജിയയില്‍ വെച്ച് വെള്ളക്കാരന്‍ ആര്‍ബെറിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. നാലാം റൗണ്ടില്‍ 2012ല്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരനായ കൗമാര താരം മാര്‍ട്ടിന്റെ മുഖമാണ് ഒസാക്ക ലോകത്തിന് മുന്‍പിലേക്ക് വെച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോകത്താകമാനം പ്രതിഷേധം അലയടിക്കുന്നതിന് ഇടയാക്കിയ ഫ്‌ളോയിഡിന്റെ മരണമാണ് ഒസാക്ക തന്റെ മാസ്‌കിലൂടെ ഓര്‍മിപ്പിച്ചത്.

ഇനി ഒസാക്കയുടെ ഫൈനല്‍ എതിരാളിയായ വിക്ടോറിയ അസാരെങ്കയെ കുറച്ച് പറയാം. അമ്മയായശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ അസാരെങ്ക ഉജ്വലമായ പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം കാഴ്ചവെച്ചത്. സെമിയില്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തിയിരുന്നതിനാല്‍ ഫൈനലില്‍ അസാരെങ്കയ്ക്ക് സാധ്യത ഏറെയായിരുന്നു. ഫൈനല്‍ തോല്‍വിയും അസാരെങ്ക നിരാശ പ്രകടിപ്പിച്ചില്ല. തോല്‍വിയില്‍ നിരാശയില്ലെങ്കിലും ഇത് വേദനാജനകമാണെന്ന് താരം പറഞ്ഞു. ദീര്‍ഘകാലമായി ഇതേക്കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ടെന്നും രണ്ടുതവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ അസാരെങ്ക പറഞ്ഞു. ഏഴു വര്‍ഷത്തിനുശേഷമാണ് താരം ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിന് ഇറങ്ങുന്നത്. വരാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണിലും കളിക്കുമെന്ന് അസാരെങ്ക ഉറപ്പു നല്‍കി. എതിരാളി കടുപ്പമായിരുന്നെന്ന് ഒസാക്ക മത്സരശേഷം പറഞ്ഞത്. നിങ്ങള്‍ക്കൊപ്പം ഇനിയും ഫൈനല്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍, നിങ്ങളെന്നെ ഏറെ പ്രചോദിപ്പിക്കുന്നു. എന്റെ കുട്ടിക്കാലം മുതല്‍ നിങ്ങളുടെ മത്സരം ഞാന്‍ കാണുന്നുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പം ഫൈനല്‍ മത്സരം കളിക്കാന്‍ അവസരം ലഭിച്ചു. ഏറെ കാര്യങ്ങള്‍ നിങ്ങളില്‍ നിന്നും പഠിക്കാന്‍ എനിക്ക് കഴിഞ്ഞെന്നും ഒസാക്ക മത്സരവിജയ്തതിനുശേഷം അസാരെങ്കയോട് പറഞ്ഞത്. ഇത് അസരങ്കയുടെ പോരാട്ട വിര്യത്തിന് തെളിവാണ്. 31കാരിയായ അസറെങ്ക ആദ്യ സെറ്റില്‍ വെറും 26 മിനിറ്റിനുള്ളില്‍ ഒസാക്കയെ കീഴടക്കി. പതിമൂന്നോളം പിഴവുകള്‍ ഒസാക്ക ആദ്യ സെറ്റില്‍ വരുത്തി. രണ്ടാം സെറ്റില്‍ അസറെങ്ക 20 ത്തിന് മുന്നില്‍ നില്‍ക്കവെയാണ് ഒസാക്ക തിരിച്ചുവരവ് നടത്തിയത്. ഒസാക്ക 16, 63, 63 എന്ന സ്‌കോറിനാണ് എതിരാളിയെ പരാജയപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (2 minutes ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (8 minutes ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (16 minutes ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (8 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (8 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (8 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (8 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (8 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (8 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (8 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (8 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (9 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (9 hours ago)

Malayali Vartha Recommends